ഇസ്ലാമാബാദ്: കാശ്മീരിൽ ഇന്ത്യൻ സൈന്യത്തിനെതിരേ പോരാടാൻ പാക് ഭീകരർക്ക് പരിശീലനം നൽകിയിരുന്നെന്ന കുറ്റസമ്മതവുമായി മുൻ പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫ്. കൊടുംഭീകരൻമാരായ ഒസാമ ബിൻ ലാദനും ജലാലുദ്ദീൻ ഹഖാനിയും പാക്കിസ്ഥാന്റെ വീരൻമാരായിരുന്നെന്നും മുഷറഫ് വെളിപ്പെടുത്തി. പാക് രാഷ്ട്രീയ പ്രവർത്തകനായ ഫർഹത്തുള്ള ബാബർ പുറത്തുവിട്ട വീഡിയോയിലാണ് മുഷറഫിന്റെ വിവാദ വെളിപ്പെടുത്തൽ. കാശ്മീരിൽ ഇടപെടൽ നടത്തുന്നില്ലെന്ന പാക്കിസ്ഥാന്റെ അവകാശവാങ്ങൾ പൊളിക്കുന്നതാണ് മുഷറഫിൻറെ തുറന്നുപറച്ചിൽ.
1979-ൽ സോവിയറ്റിനെ പുറത്താക്കാനാണു പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ മത തീവ്രവാദം അവതരിപ്പിച്ചത്. പല രാജ്യങ്ങളിൽ നിന്നുള്ള മുജാഹിദ്ദീൻ പ്രവർത്തകരെ പാക്കിസ്ഥാൻ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് പരിശീലിപ്പിച്ച ശേഷം അവർക്ക് ആയുധങ്ങൾ നൽകി. ലഷ്കർ ഇ ത്വയ്ബ പോലുള്ള വിവിധ തീവ്രവാദ സംഘടനകൾ ഈ കാലഘട്ടത്തിലാണ് ഉയർന്നുവന്നത്. അവർ പാക്കിസ്ഥാന്റെ ഹീറോകളായിരുന്നു. ഹഖാനിയും ഒസാമ ബിൻ ലാദനും വീരൻമാരായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. ആ വീരൻമാർ ഇപ്പോൾ വില്ലൻമാരായി മാറിയിരിക്കുന്നു എന്നും മുഷറഫ് വിഡിയോയിൽ പറയുന്നു.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…