Wednesday, December 17, 2025

ബംഗ്ലാദേശ് ക്രിക്കറ്റിനെ കൈപിടിച്ചുയർത്തിയ താരം മുഷ്ഫിഖുർ റഹിം വിരമിച്ചു

 

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുഷ്ഫിഖുർ റഹിം അന്താരാഷ്‌ട്ര ട്വൻ്റി 20 ക്രിക്കറ്റിൽ നിന്നും വിരമിച്ചു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് അദ്ദേഹം . ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും കൂടുതൽ ശ്രദ്ധിക്കുന്നതിനായാണ് വിരമിക്കാൻ തീരുമാനം എടുത്തതെന്ന് താരം അറിയിച്ചു. ഫ്രാഞ്ചൈസി ലീഗുകളിൽ തുടർന്നും കളിക്കുമെന്നും റഹിം വ്യക്തമാക്കി.

ഏഷ്യാ കപ്പിൽ ഒരു കളിപോലും ജയിക്കാതെ ബംഗ്ലാദേശ് പുറത്തായിരുന്നു. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിൽ നിലവിലെ ഏറ്റവും ശക്തരായ താരങ്ങളിൽ ഒരാളായ മുഷ്ഫിഖുർ റഹിമിന്റെ വിരമിക്കൽ പ്രഖ്യാപനം.

ബംഗ്ലാദേശിനായി 102 ട്വൻ്റി 20 മത്സരങ്ങളിൽ നിന്നായി 19.23 ശരാശരിയിൽ 1500 റൺസ് റഹിം നേടിയിട്ടുണ്ട്.. ആക്രമണത്തിനായുള്ള ഉത്സാഹം കളിക്കളത്തിലും പുറത്തും അലങ്കാരമായി കൊണ്ടു നടക്കുന്ന താരം എന്നാണ് റഹിം വിശേഷിപ്പിക്കപ്പെടുന്നത്.

 

 

Related Articles

Latest Articles