Monday, April 29, 2024
spot_img

പ്രതിരോധ- സുരക്ഷാബന്ധം ശക്തിപ്പെടുത്താൻ രാജ്‌നാഥ് സിംഗ് : അഞ്ചു ദിവസത്തെ ജപ്പാൻ മംഗോളിയ പര്യടനത്തിനൊരുങ്ങി കേന്ദ്ര പ്രതിരോധമന്ത്രി

 

ഇരുരാജ്യങ്ങളുമായും ഇന്ത്യയുടെ പ്രതിരോധ-സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ജപ്പാനിലേയ്ക്കും മംഗോളിയയിലേയ്ക്കും അഞ്ച് ദിവസത്തെ പര്യടനം നടത്തും. സെപ്റ്റംബർ 5 ന് പര്യടനം ആരംഭിക്കും. സിംഗും വിദേശകാര്യവകുപ്പ് മന്ത്രി എസ്. ജയ്ശങ്കറും ജപ്പാനിൽ നടക്കുന്ന “2+2” പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട് .

സെപ്തംബർ 5 മുതൽ 7 വരെ മംഗോളിയയിലും തുടർന്ന് 8 മുതൽ 9 വരെ ജപ്പാൻ പര്യടനത്തിലുമാണ് പ്രതിരോധ മന്ത്രി. സെപ്തംബർ 8 ന് ജപ്പാനിൽ ‘2+2’ മന്ത്രിതല യോഗം ചേരും. കൂടാതെ, ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം വിലയിരുത്തുന്നതിനായി ഇന്ത്യയും ജപ്പാനും തമ്മിലുള്ള അടുത്ത 2+2 മന്ത്രിതല സമ്മേളനം ആതിഥേയത്വം വഹിക്കാൻ ജപ്പാൻ വാഗ്ദാനം ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ഓഗസ്റ്റ് 25 ന് അറിയിച്ചു.

സെപ്റ്റംബർ 27 ന് നടക്കുന്ന മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിഎത്തുമെന്നും ജപ്പാൻ ഔദ്യോഗിക ശവസംസ്‌കാരം ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യവകുപ്പ് വക്താവ് പറഞ്ഞു. മന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാൻ സന്ദർശനം ഉചിതമായ സമയത്തും പ്രോട്ടോക്കോൾ അനുസരിച്ചുമായിരിക്കും.

 

 

Related Articles

Latest Articles