Thursday, November 19, 2026

ബംഗളൂരുവിൽ പരിപാടിക്ക് പോയി മടങ്ങിയത് എംഡിഎംഎയുമായി; തൃശൂരിൽ വാദ്യകലാകാരന്മാർ അറസ്റ്റിൽ

തൃശൂർ : നിരോധിത മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ. പുല്ലൂർ ഞാറാറ്റിൽ ആകാഷ് (20), കൊടകര ആഴകം അഴകത്തുകൂടാരത്തിൽ പ്രജിത്ത് (19) എന്നിവരെയാണ് കൊരട്ടി പോലീസ് പിടികൂടിയത്. എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും ഇവരിൽ നിന്നും പിടിച്ചെടുത്തു.

വാദ്യകലാകാരന്മാരാണ് ഇരുവരും. ബംഗളൂരുവിൽ ഇടയ്‌ക്കിടെ പരിപാടികൾക്ക് വേണ്ടി പോകാറുണ്ട്. ഇതിന്റെ മറവിലാണ് മയക്കുമരുന്ന് കടത്തുന്നത്. ട്രെയിനിൽ എത്തിച്ച മയക്കുമരുന്നുമായി ഇവർ എത്തിയിട്ടുണ്ടെന്നും അത് കൈമാറാൻ ദേശീയ പാതയിൽ കാത്ത് നിൽക്കുന്നുണ്ടെന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തി പരിശോധിച്ചത്. 50,000 രൂപയോളം വിലവരുന്ന നാലുഗ്രാം എംഡിഎംഎയും ഓരോന്നിനും 2,000 രൂപ വിലയുള്ള എൽഎസ്ഡി സ്റ്റാമ്പുകളും ഇവരിൽ നിന്നും പിടിച്ചെടുത്തു.

Related Articles

Latest Articles