Sunday, June 16, 2024
spot_img

ക്രിസ്ത്യാനിയുമായി ഡേറ്റിംഗ് നടത്തി; മകളെ മുസ്ലീം കുടുംബം കുത്തിക്കൊന്നു

ഓസ്‌ട്രേലിയ: ക്രിസ്ത്യാനിയുമായി ഡേറ്റിംഗിലായതിന്റെ പേരിൽ ഷോപ്പിംഗ് സെന്ററിൽ വെച്ച് മുസ്ലീം കുടുംബം മകളെ കുത്തിക്കൊന്നു. ബുധനാഴ്ചയായിരുന്നു സംഭവം. തങ്ങളുടെ വിശ്വാസത്തിന് പുറത്തുള്ള ഒരാളുമായി ഡേറ്റിംഗ് നടത്തിയതിനാണ് 21 കാരിയായ യുവതിയെ സ്വന്തം കുടുംബാംഗങ്ങൾ പതിയിരുന്ന് ആക്രമിക്കുകയും കുത്തുകയും ചെയ്തതെന്ന് പോലീസ് കോടതിയെ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ മെയിൻ നോർത്ത് റോഡിലെ സെഫ്റ്റൺ പ്ലാസ ഷോപ്പിംഗ് സെന്ററിലെ കാർ പാർക്കിങ്ങിലാണ് സംഭവം അരങ്ങേറിയത്. ആക്രമണത്തിൽ രണ്ട് സ്ത്രീകളുൾപ്പടെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. കൊലപാതകശ്രമത്തിനും അനധികൃത തടങ്കലിനുമെതിരെയാണ് കേസെടുത്തിട്ടുള്ളത്.

ഒരു സംഘം ആളുകൾ യുവതിയെ കുത്തിക്കൊല്ലുകയും ഹോൾഡൻ ക്രൂസിൽ കയറ്റുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. തുടർന്ന് പോലീസ് സമീപത്തെ ബ്ലെയർ അത്തോളിലെ ഒരു വീട്ടിൽ പരിശോധന നടത്തിയപ്പോൾ മാരകമായ മുറിവുകളോടെ യുവതിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് യുവതിയെ
ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ രാത്രി പോലീസ് മൂന്നാമനെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ്, യുവതിയുടെ 56 കാരനായ പിതാവിനെയും 30 കാരനായ സഹോദരനെയും അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് 55 വയസുള്ള സ്ത്രീയെയും 28 കാരിയായ യുവതിയെയും അറസ്റ്റ് ചെയ്തത്. മൂന്ന് പേരും ഇന്ന് ഉച്ചയോടെ പോർട്ട് അഡ്‌ലെയ്ഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായെങ്കിലും ജാമ്യത്തിന് അപേക്ഷിച്ചില്ല.

അടുക്കളയിലെ കത്തി ഉപയോഗിച്ച് യുവതിയെ രണ്ട് തവണ കുത്തുകയായിരുന്നുവെന്ന് പോലീസ് പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചു. കുത്തേറ്റ യുവതിയെ സഹോദരൻ ഒരു വീട്ടിലേക്ക് കൊണ്ടുപോകുകയും, അവിടെവെച്ച് രക്തം നഷ്ടപ്പെട്ട് സാവധാനം മരിക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം.

മുസ്ലീം കുടുംബത്തിൽ നിന്നുള്ള യുവതി തന്റെ കുടുംബം അംഗീകരിക്കാത്ത ഒരു ക്രിസ്ത്യൻ യുവാവുമായി ഡേറ്റിംഗ് നടത്തിയിരുന്നതായി പോലീസ് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. സാംസ്കാരികവും മതപരവുമായ പ്രശ്‌നങ്ങൾ കാരണം അവളുടെ കുടുംബം ഈ ബന്ധത്തെ അംഗീകരിക്കുന്നില്ലെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. കുത്തേറ്റ യുവതിയുടെ കരളിനും കിഡ്‌നിക്കും തകരാർ സംഭവിച്ചിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ടെന്നും ഇതിന് ശസ്ത്രക്രിയ ആവശ്യമായിരുന്നുവെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

Related Articles

Latest Articles