Monday, June 17, 2024
spot_img

30 ന് സംസ്ഥാനത്ത് മുസ്ലിം ജമാ അത്ത് ദുഖാചരണം നടത്താന്‍ നീക്കം

തിരുവനന്തപുരം : നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന 30 ന് സംസ്ഥാനത്ത് ദുഖാചരണം നടത്താന്‍ മുസ്ലിം ജമാ അത്ത് നീക്കം . മുസ്ലീം ജമാ അത്ത് അംഗങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് ഇത്തരമൊരു ആഹ്വാനം നടത്തിയത് .മോദിയെ ദുര്‍ബലപ്പെടുത്താന്‍ മുസ്ലീം സമുദായം ഒറ്റക്കെട്ടായി നിന്നെന്നും ജമാ അത്ത് പ്രസ്താവനയില്‍ പറയുന്നു .

ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം പരസ്യമായി ദുഖാചരണം നടത്താനാണ് ആഹ്വാനം ചെയ്യുന്നത്. രാജ്യത്ത് വളര്‍ന്നു വരുന്ന മുസ്ലീം വര്‍ഗീയതയ്‌ക്കെതിരെ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന കര്‍ശന നിലപാടാണ് ഇത്തരത്തിലൊരു ജനാധിപത്യ വിരുദ്ധ ആഹ്വാനത്തിനു പിന്നില്‍ .

തിരുവനന്തപുരത്തു ശശി തരൂരിനെ ജയിപ്പിക്കാനായി വീടുകളിലും സ്ഥാപനങ്ങളിലും ജമാ ത്തെ കൗണ്‍സിലിന്റെ മുഖപത്രമായ ഫ്രൈഡേ ടൈംസ്‌ന്റെ 50,000 കോപ്പികള്‍ വിതരണം ചെയ്തതായും ജമാ അത്ത് കൗണ്‍സില്‍ പ്രസിഡന്റ് എ പൂക്കുഞ്ഞ് വെളിപ്പെടുത്തിയിരുന്നു .

Related Articles

Latest Articles