Tuesday, April 30, 2024
spot_img

അമിത് ഷായ്ക്ക് എതിരെ ഉപരോധത്തിനു നീക്കം: അമേരിക്കന്‍ ഫെഡറല്‍ കമ്മീഷനിലെ മുസ്ലീം പ്രതിനിധിയെ പുറത്താക്കി

വാഷിംഗ്ടണ്‍: ദേശീയ പൗരത്വ നിയമം പാസായാല്‍ അമിത് ഷായ്ക്ക് എതിരെ ഉപരോധം കൊണ്ടുവരുന്ന കാര്യം ആലോചിക്കണം എന്നാവശ്യപ്പെട്ട അമേരിക്കന്‍ ഫെഡറല്‍ കമ്മീഷനിലെ മുസ്ലീം പ്രതിനിധിയെ പുറത്താക്കി. പകരം ജൂത വംശജയെ നിയമിച്ചു.

അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളിലെ മത സ്വാതന്ത്യത്തെക്കുറിച്ചു പഠിക്കുന്ന കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡ(യുഎസ്‌സിആര്‍എഫ്) ത്തിലെ ഏക മുസ്ലീം പ്രതിനിധി കാലിഫോര്‍ണിയയില്‍നിന്നുള്ള അഹ്മദ് ഖവാജയെയാണ് പുറത്താക്കിയത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രമുഖ പൊതുപ്രവര്‍ത്തകയും ജൂത വംശജയുമായ റബ്ബി ഷാരോണ്‍ ക്ലീന്‍ബ്് ആണ് പകരം നിയമിതയായത്.

അമേരിക്കന്‍ പ്രസിഡന്റ്, പ്രതിപക്ഷനേതാവ് , സ്പീക്കര്‍ എന്നിവരാണ് എട്ട് അംഗ കമ്മീഷനിലെ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നത്്. കമ്മീഷന്റെ കാലാവധി മൂന്നു വര്‍ത്തേക്ക് നീട്ടുന്ന ബില്ലിനും അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകാരം നല്‍കി.

അടിസ്ഥാനമോ ആധികാരികതയോ ഇല്ലാതെ ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിനെ വിമര്‍ശിച്ച കമ്മീഷന്റെ നടപടി വിവാദമായിരുന്നു. ദേശീയ പൗരത്വ നിയമഭേദഗതി ബില്ല് പാസ്സായാല്‍ അത് ”തെറ്റായ ദിശയിലേക്കുള്ള അപകടകരമായ യാത്ര”യാണെന്നായിരുന്നു കമ്മീഷന്‍ പത്രകുറിപ്പില്‍ പറഞ്ഞത്.

ബില്ല് കൃത്യമായും മതത്തിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യരെ വിഭജിക്കുന്നതെന്നും ബില്ല് പാസ്സായാല്‍ അമിത് ഷായ്ക്ക് എതിരെയും മറ്റ് പ്രധാനനേതാക്കള്‍ക്ക് എതിരെയും ഉപരോധങ്ങള്‍ കൊണ്ടുവരുന്ന കാര്യം ആലോചിക്കണം എന്നുമാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കന്‍ ഭരണകൂടം കമ്മീഷന്‍ ശുപാര്‍ശയോട് പ്രതികരിച്ചില്ല.

ഇന്ത്യയില്‍ വന്‍ തോതില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ നടക്കുകയാണെന്നും ഹിന്ദുത്വ ശക്തികളില്‍ നിന്ന് ക്രിസ്ത്യാനികള്‍ സുരക്ഷാ ഭീഷണി നേരിടുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഇന്ത്യയില്‍ പ്രവേശിക്കാന്‍ കമ്മീഷന് അനുമതി നല്‍കാത്തതിനേയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. ഈ റിപ്പോര്‍ട്ടിനൊപ്പം തന്നെയാണ് തന്റെ വിയോജനകുറിപ്പ് ചെയര്‍മാന്‍ ടെന്‍സിങ് ഡോര്‍ഗെ എഴുതിയത്.

കമ്മീഷനിലെ ഇന്ത്യന്‍ വംശജയായ അംഗം അനുരാധാ ഭാര്‍ഗ്ഗവയും, സമ്പന്നവും ബഹുസ്വരവും ഊര്‍ജ്ജസ്വലമായ ജനാധിപത്യരാജ്യമായ ഇന്ത്യയുമായി അടുത്തതും ക്രിയാത്മകവുമായ ഇടപെടല്‍ ആവശ്യമാണെന്നു പറഞ്ഞ് റിപ്പോര്‍ട്ടില്‍ വിയോജന കുറിപ്പ് എഴുതി. ടെന്‍സിങ് ഡോര്‍ജെ യേയും അനുരാധാ ഭാര്‍ഗ്ഗവ യേയും കമ്മീഷനില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

Related Articles

Latest Articles