Bike Accident In Palakkad
പാലക്കാട്: പാലക്കാട് യുവാക്കളുടെ അപകടമരണത്തിൽ (Accident In Palakkad)ബസ് ഡ്രൈവർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഡ്രൈവർ മനഃപ്പൂർവം യുവാക്കളെ ഇടിച്ചതെന്നാണ് യുവാക്കളുടെ കുടുംബം ആരോപിക്കുന്നത്. അതേസമയം സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ ഔസേപ്പിനെ അറസ്റ്റ് ചെയ്തു. അതിനുശേഷം ഇയാളെ ജാമ്യത്തിൽ വിട്ടതായാണ് റിപ്പോർട്ട്.
അതേസമയം ഡ്രൈവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ആദർശിന്റെ അച്ഛനാണ് ആദ്യം രംഗത്ത് വന്നത്. നടന്നത് കൊലപാതകം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തത് കൊണ്ട് മാത്രം പ്രശ്നം തീരുന്നില്ല.ആനുകൂല്യങ്ങളെല്ലാം തടഞ്ഞ് സർവീസിൽ നിന്നും പിരിച്ചു വിടണം എന്നും അച്ഛൻ മോഹനൻ പ്രതികരിച്ചു.
ബസ് ഡ്രൈവറുമായി ആദർശ് തർക്കിച്ചിരുന്നതായി ചില യാത്രക്കാർ പറഞ്ഞിരുന്നു .ഇതിൻ്റെ വൈരാഗ്യ മാണോ അപകടം എന്ന് പരിശോധിക്കണമെന്നും ആവശ്യമുണ്ട്. ആദർശും കൂട്ടുകാരൻ സബിത്തും അപകടത്തിൽപ്പെട്ടത് ഫെബ്രുവരി 7 ആം തീയതി രാത്രിയാണ്. കോയമ്പത്തൂരിൽനിന്ന് വരും വഴി തൃശൂർ-പാലക്കാട് ദേശീയപാതയിൽ വച്ചാണ് അപകടം. കെഎസ്ആർടിസി ഡ്രൈവർ മനഃപൂർവ്വം അപകടമുണ്ടാക്കിയതായി സംശയിക്കുന്നതായി അപകടത്തിൽ മരിച്ച സബിത്തിന്റെ സഹോദരൻ കെ. ശരതും മാധ്യമങ്ങളോട് പറഞ്ഞു.
അപകടസ്ഥലത്തിന് അഞ്ച് കിലോമീറ്റർ മുമ്പ് കെഎസ്ആർടിസി ഡ്രൈവറുമായി തർക്കമുണ്ടായതായി ചിലർ പറഞ്ഞിരുന്നു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകാൻ ആണ് ഈ കുടുംബത്തിന്റേയും തീരുമാനം എന്നാൽ നേരത്തെ സംഭവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്രൈവറായ സി.എൽ. ഔസേപ്പിനെയാണ് സിഎംഡി സസ്പെൻഡ് ചെയ്തതിരുന്നു. അപകടത്തിൻ്റെ ദൃശ്യങ്ങൾ ബസിന് പിറകിൽ സഞ്ചരിച്ചിരുന്ന കാറിൻ്റെ ഡാഷ് ബോർഡിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ബസ് തട്ടിയാണ് യുവാക്കൾ മരിച്ചതെന്ന് വ്യക്തമായത്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…