Sunday, June 16, 2024
spot_img

പാലക്കാട് ഗാന്ധി പ്രതിമ അടിച്ചുതകർത്ത നിലയിൽ!!!

പാലക്കാട്: പാലക്കാട് ഗാന്ധി പ്രതിമ തകർത്ത നിലയിൽ(Gandhi Statue Attacked). മേനോൻ പാറയിലാണ് സംഭവം. ഷുഗർ ഫാക്ടറിയ്‌ക്ക് സമീപം സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയാണ് തകർത്തത്. പ്രദേശത്ത് എത്തിയ ആളുകളാണ് പ്രതിമയെ തകർന്ന നിലയിൽ കണ്ടെത്തിയത്. ഗാന്ധിജിയുടെ തല ഭാഗം മുഴുവനായി അടർത്തി മാറ്റിയ നിലയിലായിരുന്നു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമത്തിനുപിന്നിൽ സാമൂഹ്യ വിരുദ്ധരാകാമെന്നാണ് പോലീസ് നിഗമനം. സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.

Related Articles

Latest Articles