Tuesday, December 23, 2025

ഉടൻ മടങ്ങിയെത്തണം: റഷ്യയിലെ എംബസി ജീവനക്കാര്‍ക്കും പൗരന്‍മാര്‍ക്കും യുഎസ് നിര്‍ദേശം

വാഷിങ്ടണ്‍: അഞ്ചാം ദിവസവും റഷ്യ-യുക്രൈന്‍ യുദ്ധം കൊടുമ്പിരികൊള്ളുന്നതിനിടെ റഷ്യയിലുള്ള സ്വന്തം പൗരന്‍മാരോട് എത്രയും വേഗം തിരികെ വരാന്‍ അമേരിക്ക. നിലവിലെ സാഹചര്യത്തിൽ മോസ്‌കോയിലെ യുഎസ് എംബസിയാണ് സുരക്ഷ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരക്കുന്നത്.

മാത്രമല്ല എംബസിയില്‍ അത്യാവാശ്യ ജോലികള്‍ കൈാകാര്യം ചെയ്യാത്ത ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും ഉടന്‍ റഷ്യ വിടണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കി. അതേസമയം ബലാറൂസിലെ യുഎസ് എംബസിയുടെ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചു. യുക്രൈന്‍-റഷ്യ അതിര്‍ത്തിയിലേക്ക് യാത്ര ചെയ്യരുത് എന്ന് പൗരന്‍മാര്‍ക്ക് യുഎസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ 36 രാജ്യങ്ങളുടെ വ്യോമപാത റഷ്യ നിഷേധിച്ചിരുന്നു. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് വിലക്കെന്ന് റിപോർട്ടുണ്ട്. മുൻപ് റഷ്യയ്ക്ക് മേല്‍ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളാണ് ഇവ. റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്‌റോവ് യുഎന്‍ സന്ദര്‍ശനവും റദ്ദാക്കിയിട്ടുണ്ട്.

Related Articles

Latest Articles