ദില്ലി: മുത്തലാഖ് നിരോധന ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. കഴിഞ്ഞ ആഴ്ച ലോക്സഭയില്‍ ബില്‍ പാസാക്കിയിരുന്നു. 303 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 82 പേര്‍ എതിര്‍ത്തിരുന്നു.രാജ്യസഭയിൽ മുമ്പ് രണ്ട് തവണ ബിൽ പാസാക്കാനുള്ള നീക്കം പ്രതിപക്ഷം പരാജയപ്പെടുത്തിയിരുന്നു.
എൻഡിഎ സഖ്യകക്ഷിയായ ജനതാദൾ യുണൈറ്റഡ് ബില്ലിനെ എതിർക്കുകയാണ്. എന്നാൽ ബിജു ജനതാദൾ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബിൽ അജണ്ടയിൽ ഉൾപ്പെടുത്തിയത്. ഇന്ന് രാവിലെ ചേരുന്ന യോഗത്തിന് ശേഷമാകും ഇക്കാര്യത്തിൽ പ്രതിപക്ഷം നിലപാട് വ്യക്തമാക്കുക.
മുത്തലാഖ് ബില്‍ ലിംഗനീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ നാഴികക്കല്ലാണെന്ന് രവിശങ്കര്‍ പ്രസാദ് ലോകസഭയില്‍ പറഞ്ഞിരുന്നു. മാത്രമല്ല 2017 മുതല്‍ മുത്തലാഖുമായി ബന്ധപ്പെട്ട് 547 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ്സും മുസ്ലീംലീഗും എതിര്‍ത്ത നടപടികളെ കടുത്തഭാഷയില്‍ മുക്താര്‍ അബ്ബാസ് നഖ്വി വിമര്‍ശിച്ചിരുന്നു. മുത്തലാഖ് ഇസ്ലാംമതപ്രകാരംതന്നെ കുറ്റകരമായതിനാലാണ് മുസ്ലീം രാജ്യങ്ങളില്‍പോലും അത് നിരോധിച്ചതെന്ന് നഖ്വി ചൂണ്ടിക്കാട്ടിയിരുന്നു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…