International

പാകിസ്ഥാനിൽ സൈനിക വിമാനം ജനവാസ മേഖലയിൽ തകർന്നുവീണു: 17 മരണം

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലെ പാര്‍പ്പിടമേഖലയില്‍ ചെറുസൈനികവിമാനം തകര്‍ന്നുവീണ് 17 പേര്‍ മരിച്ചു. 12 പ്രദേശവാസികളും അഞ്ച് വിമാനജീവനക്കാരുമാണ് മരിച്ചത്. അപകടത്തില്‍ 12 പ്രദേശവാസികള്‍ക്ക് പരിക്കേറ്റതായി രക്ഷാപ്രവര്‍ത്തകസംഘം വക്താവ് ഫറൂഖ് ബട്ട് അറിയിച്ചു. ഗാരിസണ്‍ നഗരത്തിലെ പാര്‍പ്പിടമേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വിമാനം തകര്‍ന്നുവീണത്. മരിച്ചവരില്‍ അഞ്ചുപേര്‍ സൈനികരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിമാനം പരിശീലനപ്പറക്കലിനിടെയാണ് അപകടമെന്നും വിവരമുണ്ട്.

വിമാനം തകര്‍ന്നു വീണതിന് പിന്നാലെ പ്രദേശത്ത് തീപടരുകയായിരുന്നു. ഇതിലാണ് പ്രദേശവാസികള്‍ക്ക് പരിക്കേറ്റത്. നിരവധി വീടുകളും കത്തിനശിച്ചു. പലരും വീടുകളില്‍നിന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറി. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഏതുതരത്തിലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നത് സംബന്ധിച്ച്‌ പാക് സൈനിക അധികൃതര്‍ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നും സൈന്യം അറിയിച്ചു. പറക്കലിനിടെ പെട്ടെന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നും അപകടത്തില്‍പ്പെടാനുള്ള കാരണത്തെക്കുറിച്ച്‌ അറിവായിട്ടില്ലെന്നും സൈന്യം വ്യക്തമാക്കുന്നു.

B4 Admin

Recent Posts

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

4 hours ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

17 hours ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

1 day ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

1 day ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

2 days ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

2 days ago