Sunday, May 19, 2024
spot_img

മൈക്രോ ഫിനാന്‍സിന് 350 കോടി സമാഹരിക്കാന്‍ മുത്തൂറ്റ്

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് തങ്ങളുടെ അനുബന്ധ സ്ഥാപനമായ ‘ബെല്‍സ്റ്റാര്‍ മൈക്രോ ഫിനാന്‍സ്’ ന് വേണ്ടി 350 കോടി രൂപ സമാഹരിക്കുന്നു.അഫര്‍മ കാപിറ്റല്‍ , മാജ് ഇന്‍വെസ്റ്റ് എന്നിവയില്‍ നിന്നാണ് തുക സമാഹരിക്കുന്നത്. മുത്തൂറ്റ് ഫിനാന്‍സും ഈ നിക്ഷേപ റൗണ്ടില്‍ പങ്കാളിയാകും. വായ്പകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണഅ പുതിയ മൂലധന സമാഹരണമെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. 2016 ല്‍ 67.16 % ഓഹരികള്‍ക്കായി മുത്തൂറ്റ് നടത്തിയ 5.4കോടിയുടെ മൂലധന നിക്ഷേപത്തിന് ശേഷം ബെല്‍സ്റ്റാര്‍ മികച്ച വളര്‍ച്ചയാണ് കൈവരിച്ചത്.

Related Articles

Latest Articles