മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി; അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസിൽ വിചാരണ നേരിടാൻ തക്കവിധമുള്ള മതിയായ കുറ്റങ്ങളും തെളിവുകളുമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
കേസ് റദ്ദാക്കണമെന്ന അഗസ്റ്റിൻ സഹോദരങ്ങളുടെ ആവശ്യം നേരത്തെ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയും തള്ളിയിരുന്നു.
വനംവകുപ്പിന്റെ സാധുവായ പാസുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച്, വയനാട്ടിൽ നിന്ന് മുറിച്ചുകടത്തിയ ഈട്ടിമരങ്ങൾ അമ്പലമേട് സ്റ്റേഷൻ അതിർത്തിയിലുള്ള ഒരു സ്വകാര്യ മരക്കമ്പനിക്ക് വിൽപ്പന നടത്താൻ ശ്രമിച്ചതിനാണ് പൊലീസ് കേസെടുത്തത്. എന്നാൽ ഈ മരങ്ങൾ കടത്തിക്കൊണ്ടുപോകാൻ ‘ഫോം 3’ പാസിന്റെ ആവശ്യമില്ലെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ ഉന്നയിച്ച പ്രധാന വാദം. എന്നാൽ ഈ വാദം തള്ളിയ കോടതി, കേസിൽ വിചാരണ നടപടികളുമായി മുന്നോട്ടുപോകാൻ ആവശ്യമായ തെളിവുകളുണ്ടെന്ന് നിരീക്ഷിക്കുകയായിരുന്നു. വിൽപ്പന നടത്താൻ ശ്രമിച്ച മരങ്ങൾ പിന്നീട് വനംവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…