ദില്ലി: മുട്ടില്‍ മരം കൊള്ളകേസിൽ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സംഭവത്തിൽ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു. ആഗസ്ത് 31നകം വിഷയത്തില്‍ മറുപടി നല്‍കണമെന്നും ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ച് നിര്‍ദേശിച്ചു. ചീഫ് സെക്രട്ടറിയോടും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോടും ജില്ലാ കലക്ടര്‍മാരോടും ട്രിബ്യൂണല്‍ വിശദീകരണം ആവശ്യപ്പെട്ടു.
എത്ര മരം മുറിച്ചു, എവിടെ നിന്ന് മുറിച്ചു?,എത്രത്തോളം പരിസ്ഥിതി ആഘാതമുണ്ടായി? ഇതുകൊണ്ടുണ്ടായ പാരിസ്ഥിതികാഘാതം, വനംവകുപ്പിനുണ്ടായ നഷ്ടം, നഷ്ടം തിരിച്ചുപിടിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവയെക്കുറിച്ച് ചീഫ് സെക്രട്ടറിയും വനം, റവന്യു വകുപ്പ് സെക്രട്ടറിമാരും വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററും പ്രത്യേകം മറുപടികള്‍ സമര്‍പ്പിക്കണം.
അതേസമയം മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ ഫോൺ സ്വിച്ച് ഓഫാണ്. പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കോടികളുടെ മരം കൊള്ളയിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന സർക്കാർ വാദം കണക്കിലെടുത്തായിരുന്നു നടപടി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

