Monday, December 22, 2025

പത്തനംതിട്ട മൈലപ്രയിൽ വ്യാപാരി കടയ്ക്കുള്ളിൽ മരിച്ച നിലയിൽ !! മൃതദേഹം കണ്ടെത്തിയത് വായിൽ തുണി തിരുകി, കൈകാലുകൾ ബന്ധിക്കപ്പെട്ട നിലയിൽ ! മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് സംശയം

പത്തനംതിട്ട : മൈലപ്രയിൽ വയോധികനായ വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. മൈലപ്ര സ്വദേശിയായ ജോർജ് ഉണ്ണുണി (73) ആണ് മരിച്ചത്. വായില്‍ തുണി തിരുകി കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. സ്ഥാപനത്തിലെ സിസിടിവി ഹാർഡ് ഡിസ്‌കും അപഹരിക്കപ്പെട്ടിട്ടുണ്ട് . കടയിൽ നിന്ന് പണവും ജോർജിന്റെ കഴുത്തിലെ മാലയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി

ജോർജ് എല്ലാ ദിവസവും ആറ് മണിക്ക് കടയടച്ച് മടങ്ങാറാണ് പതിവ്. കൊച്ചുമകൻ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുന്നതിന് വന്നപ്പോളാണ് മൃതദേഹം കണ്ടത്. കട പോലീസ് സീൽ ചെയ്തു.

Related Articles

Latest Articles