Friday, May 10, 2024
spot_img

കരിങ്കൊടി കണ്ടാൽ ഗവർണർ വീണ്ടും കാറിൽ നിന്നിറങ്ങുമെന്ന ആശങ്ക: ആരിഫ് മുഹമ്മദ് ഖാൻ്റെ റൂട്ട് മാറ്റി പോലീസ്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസവും എസ്.എഫ്.ഐയുടെതടക്കം പ്രതിഷേധവും കണക്കിലെടുത്ത് ഗവർണറുടെ സഞ്ചാരപഥത്തിൽ മാറ്റംവരുത്തി പൊലീസ്. വെള്ളയമ്പലം, പാളയം വഴി എയർപോർട്ടിലേക്ക് പോകുന്നതിന് പകരം രാജ്‌ഭവനിൽ നിന്നും കുറവൻകോണം, കുമാരപുരം വഴിയാണ് ഇത്തവണ ഗവർണർ എയർപോർട്ടിലെത്തിയത്.

ഗവർണറുടെ പതിവ് വഴിയായ പാളയം-ജനറൽ ആശുപത്രി റോഡിൽ ജനറൽ ആശുപത്രിയിൽ ഇന്നും എസ് എഫ് ഐ പ്രതിഷേധമുണ്ടായിരുന്നു. കഴിഞ്ഞദിവസം സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവർണർ എയർപോർട്ടിൽ നിന്നും രാജ്ഭവനിലേക്ക് മടങ്ങുംവഴിയും ജനറൽ ആശുപത്രി ജംഗ്ഷനിൽ എസ്.എഫ്.ഐ പ്രതിഷേധിച്ചിരുന്നു. ഗവർണർക്ക് നേരെ കരിങ്കൊടി കാട്ടിയ നാല് എസ് എഫ് ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇതിനുമുൻപ് വിമാനത്താവളത്തിൽ വച്ച് മാദ്ധ്യമപ്രവർത്തകരോട് ഗവർണർ സംസാരിച്ചിരുന്നു. എസ് എഫ് ഐ പ്രതിഷേധിച്ചാൽ ഇനിയും വാഹനത്തിൽ നിന്നിറങ്ങി പ്രതികരിക്കുമെന്നാണ് ഗവർണർ പ്രതികരിച്ചത്. ഇതിന്പിന്നാലെയാണ് ഇന്ന് പൊലീസ് അദ്ദേഹത്തിൻ്റെ റൂട്ട് മാറ്റിയത്.

Related Articles

Latest Articles