Sunday, January 4, 2026

മൈസൂരു കൂട്ടബലാത്സംഗം: പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞു, തെളിവെടുപ്പ് ഇന്ന്

മൈസൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ ഇന്ന് ചാമുണ്ഡിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ആറ് പേരാണ് കേസിലെ പ്രതികള്‍. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ച്
തമിഴ്‌നാട് സ്വദേശികളാണ് അറസ്റ്റിലായത്. ഒളിവില്‍ പോയ തിരുപ്പൂര്‍ സ്വദേശിക്കായി തിരച്ചില്‍ തുടരുകയാണ്. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിടിയിലാവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായതോടെ മൂന്ന് മലയാളി വിദ്യാര്‍ത്ഥികളെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് മൈസൂര്‍ ചാമുണ്ഡിയില്‍ എംബിഎ വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായത്. സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ സംഘം യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനും ശ്രമിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles