Friday, January 9, 2026

ഇന്ത്യ പാക് അതിർത്തിയിൽ ദുരൂഹ സാഹചര്യത്തിൽ മൂന്ന് മുസ്ലിം പള്ളികൾ; 70 കോടി ചെലവഴിച്ച് പള്ളികൾ നിർമ്മിച്ചത് കേരളം ആസ്ഥാനമായ സംഘടന; കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ കേരളത്തിലേക്ക്

ദില്ലി: പഞ്ചാബിൽ പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന് പുതുതായി പണികഴിപ്പിച്ച മൂന്നു പള്ളികൾക്ക് പിന്നിലെ വസ്തുതകളിലേക്ക് രഹസ്യാന്വേഷണ ഏജൻസികളുടെ അന്വേഷണം. കേരളം ആസ്ഥാനമായ റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൌണ്ടേഷൻ ഓഫ് ഇന്ത്യ എന്ന സംഘടനയാണ് പള്ളികൾ നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ ചെറിയ തോതിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ പ്രവർത്തിക്കുന്ന സംഘടന വിദേശത്ത് നിന്ന് 70 കോടി രൂപ സമാഹരിക്കുകയും ജമ്മു കാശ്മീർ സ്വദേശിയായ മറ്റൊരാൾക്ക് കൈമാറുകയായിരുന്നു. ഇയാളാണ് പള്ളികളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന് ഈയടുത്തകാലത്തായി ഇത്തരം ഇരുനൂറോളം പള്ളികളാണ് പുതുതായി പണിതത്, കേരളത്തിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സംഭാവനയെന്ന നിലയിൽ വൻ തുകയെത്തിക്കുകയും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയുമാണ് കേരളം ആസഥാനമായി പ്രവർത്തിക്കുന്ന ആർ സി എഫ് ഐ ചെയ്യുന്നത് എന്ന സംശയമാണ് രഹസ്യാന്വേഷണ ഏജൻസികൾക്കുള്ളത്

കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കുന്ന സംഘടനകളെ കുറിച്ച് സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പഞ്ചാബ് പോലീസും പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന് നിർമ്മിക്കപ്പെടുന്ന പള്ളികളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘടനയുടെ FCRA രെജിസ്ട്രേഷൻ കേന്ദ്ര സർക്കാർ റദ്ദാക്കിയിട്ടുണ്ട്.

Related Articles

Latest Articles