Sunday, November 1, 2026

കോവിഡ് നിയന്ത്രണങ്ങൾ നീക്കി തമിഴ്‌നാട്

ചെന്നൈ;കോവിഡ് നിയന്ത്രണങ്ങൾ നീക്കി തമിഴ്‌നാട് .സംസ്ഥാനത്ത് കോവിഡ് നിരക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കാനുള്ള തീരുമാനം സർക്കാർ കൈകൊണ്ടത് .സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 92% പേർക്ക് ഒന്നാം ഡോസും 72% പേർക്ക് രണ്ടാം ഡോസും ഇതുവരെ നൽകിയിരുന്നു ..

ഇനി പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. തമിഴ്‌നാട് പബ്ലിക് ഹെൽത്ത് ആക്‌ട്, 1939 പ്രകാരം കഴിഞ്ഞ വർഷം മുതൽ നടപ്പാക്കിയ മറ്റ് നിയന്ത്രണങ്ങളും ഒഴിവാക്കും.
.നിയമപരമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയെങ്കിലും മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ സ്വയം നിയന്ത്രണങ്ങൾ ജനങ്ങൾ തുടരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Related Articles

Latest Articles