Saturday, January 10, 2026

ജാപ്പനീസ് ബീച്ചിൽ നിഗൂഢ വസ്തു ; പ്രദേശം ഒഴിപ്പിച്ച് പോലീസ്

ഹമാമത്സു : ജപ്പാനിലെ ഹമാമത്സു നഗരത്തിലെ ബീച്ചിൽ മണലിൽ ഒരു നിഗൂഢ പന്ത് കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് ബീച്ച് വളഞ്ഞു. ഈ വസ്തു ഏതെങ്കിലും തരത്തിലുള്ള കടൽ ഖനിഉപകരണം ആകാം എന്നാണ് പ്രാഥമിക നിഗമനം.തിങ്കളാഴ്ച രാവിലെ ഷിസുവോക പ്രിഫെക്ചറിലെ ഹമാമത്സു നഗരത്തിൽ ഒരു സ്ത്രീയാണ് ഈ വസ്തുവിനെ ആദ്യം കണ്ടത്. ഈ വസ്തുവിന് ഏകദേശം 1.5 മീറ്റർ (4.9 അടി) വ്യാസം ഉണ്ടെന്നും പൂർണമായും ഇരുമ്പിനു സമാനമായ ലോഹം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്നും പറയുന്നു. കൃത്യമായ ലോഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. വസ്തുവിന് ചുറ്റും 200 മീറ്റർ ചുറ്റളവിൽ പോലീസ് കനത്ത കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

നിഗൂഢമായ പന്ത് കടലിൽ നിന്ന് കരയിലേക്ക് ഒഴുകിയെത്തിയതായിരിക്കാമെന്ന് പോലീസ് പറഞ്ഞു . പന്തിന് എതിർ അറ്റത്ത് രണ്ട് ലാച്ചിംഗ് പോയിന്റുകൾ ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വസ്തു പരിശോധിക്കാൻ ജാപ്പനീസ് പ്രതിരോധ സേനയെ വിളിച്ചിട്ടുണ്ട്.

Related Articles

Latest Articles