Monday, May 20, 2024
spot_img

ശബരിമല യുവതീപ്രവേശം: എന്‍ കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്‍ ഇന്ന് ലോക്‌സഭയില്‍, ബിജെപിയുടെ നിലപാട് നിർണ്ണായകം

ദില്ലി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വകാര്യ ബില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും.പതിനേഴാം ലോക്‌സഭയില്‍ അവതരണാനുമതി ലഭിച്ച ആദ്യ സ്വകാര്യ ബില്ലാണ് ഇത്. നിയമമന്ത്രാലയം പരിശോധിച്ചശേഷമാണ് അവതരണാനുമതി ലഭിച്ചത്.

ശബരിമലയിലെ ആചാരരീതികള്‍ സംരക്ഷിക്കണം, നിയമം പ്രാബല്യത്തില്‍ വന്നാല്‍ കോടതിയിലും ട്രൈബ്യൂണലിലുമുള്ള ഹര്‍ജികളും അപ്പീലുകളും നിലനില്‍ക്കില്ല, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആചാരസംരക്ഷണം ഉറപ്പാക്കണം. ഇവയാണ് ബില്ലിലെ നിര്‍ദേശങ്ങള്‍.

പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്നായിരുന്നു സുപ്രീംകോടതി വിധി. വിശ്വാസം സംരക്ഷിക്കാന്‍ ഭരണഘടയ്ക്കുള്ളില്‍ നിന്നുകൊണ്ട് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ശബരിമലയില്‍ യുവതീപ്രവേശനം തടയാന്‍ ബില്ല് കൊണ്ടുവരുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. ബില്ലിന്മേല്‍ ബിജെപി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.

Related Articles

Latest Articles