Wednesday, May 15, 2024
spot_img

ബിനോയ് കോടിയേരി ഒളിവിൽ; ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും

തിരുവനന്തപുരം; വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഒളിവില്‍. ബിനോയ് കോടിയേരിയെ കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പൊലീസ് കണ്ണൂരിലെത്തിയതിന് പിന്നാലെയാണ് കണ്ണൂരില്‍നിന്ന് ഒളിവില്‍ പോയതെന്നാണ് വിവരം.

ബിനോയിയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ബിനോയിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നും ബിനോയിയുടെ വീട് സ്ഥിതിചെയ്യുന്ന ന്യൂമാഹി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മുംബൈ പൊലീസ് അന്വേഷണം നടത്തിയെന്നുമാണ് റിപ്പോര്‍ട്ട്.

Related Articles

Latest Articles