Archives

വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന ക്ഷേത്രം: ദർശനം തേടിയെത്തുന്നത് ആയിരകണക്കിന് വിശ്വാസികൾ, നേപ്പാളില്‍ നിന്നുള്ള പ്രതിഷ്ഠ: അറിയാം നാഗ്ചന്ദ്രേശ്വരര്‍ ക്ഷേത്രത്തെ കുറിച്ച്

നാഗ പഞ്ചമി ദിനനത്തില്‍ മാത്രം തുറക്കുന്ന നാഗ്ചന്ദ്രേശ്വരര്‍ ക്ഷേത്രത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഉജ്ജയ്നില്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന നാഗ്ചന്ദ്രേശ്വരര്‍ ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

വര്‍ഷത്തില്‍ ബാക്കിയെല്ലാ ദിവസങ്ങളിലും അടഞ്ഞു കിടക്കുന്ന നാഗ്ചന്ദ്രേശ്വരര്‍ ക്ഷേത്രം മധ്യപ്രദേശിലെ വിശുദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ്. നാഗരാജാവായ തക്ഷന്‍വസിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം എ‍ഡി 1050 ല്‍ പരമര്‍ രാജ ഭോജ് ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതത്രെ. . മഹാനിര്‍വാണി അഖാരയിലെ സന്യാസിമാരാണ് നാഗചന്ദ്രേശ്വര്‍ ക്ഷേത്രത്തിന്റെ പൂജയും ക്രമീകരണവും നോക്കിനടത്തുന്നവര്‍. ലോകപ്രശസ്തമായ മഹാകാല്‍ ക്ഷേത്രത്തിന്റെ മൂന്നാം നിലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

നാഗരാജിന്റെ മേല്‍ ഇരിക്കുന്ന ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഫണമുയര്‍ത്തിയ നാഗം കാവല്‍ നില്‍ക്കുന്ന പോലെയാണ് ഇതിന്റെ രൂപമുള്ളത്. മഹാവിഷ്ണുവിന് പകരം പത്ത് വീതിയേറിയ തലകളുള്ള സര്‍പ്പത്തിന്റെ സിംഹാസനത്തില്‍ മഹാദേവന്‍ ഇരിക്കുന്നത് ഈ ക്ഷേത്രത്തില്‍ മാത്രമാണ്. വളരെ അപൂര്‍മായ ഈ പ്രതിഷ്ഠാ വിഗ്രഹം നേപ്പാളില്‍ നിന്നും ഇവിടെയെത്തിയതാണെന്നാണ് കരുതുന്നത് . ഉജ്ജൈനിയിലല്ലാതെ ലോകത്ത് മറ്റൊരിടത്തും ഇത്തരമൊരു പ്രതിമയില്ല. മഹാവിഷ്ണുവിന് പകരം ശിവന്‍ സര്‍പ്പശയ്യയില്‍ ഇരിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രമാണിത്.

ഇവിടുത്തെ തന്നെ മറ്റൊരു വിഗ്രഹത്തില്‍ ശിവനും പാര്‍വ്വതി ദേവിയും ഗണേശനും നാഗത്തിന്റെ ദേഹത്ത് ഇരിക്കുന്ന രൂപത്തിലുള്ള ഒരു വിഗ്രഹമുണ്ട്. നാഗം ശിവന്റെ കഴുത്തിയും കൈകളിലും ചുറ്റിയിരുക്കുന്നു. ചുറ്റിയിരിക്കുന്നു. ഈ ക്ഷേത്ര ദര്‍ശനം കഴിഞ്ഞാല്‍ ഒരു വ്യക്തി സര്‍പ്പദോഷങ്ങളില്‍ നിന്നും മുക്തനാകുന്നു എന്നാണ് വിശ്വാസം.

ഒരേയൊരു ദിവസം മാത്രം തുറക്കുന്ന ക്ഷേത്രമായതിനാല്‍ വിശ്വാസികള്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയാണ്. കൊറേണയ്ക്കു മുന്‍പുള്ള സമയങ്ങളില്‍ നാഗപഞ്ചമി ദിനത്തില്‍ ക്ഷേത്രം തുറക്കുമ്പോള്‍ രണ്ടു ലക്ഷത്തിലധികം വിശ്വാസികള്‍ ദര്‍ശനത്തിനായി ഇവിടെ എത്തും.

 

Anandhu Ajitha

Recent Posts

പ്രഭാമണ്ഡലവും അടിച്ചുമാറ്റി ! തത്ത്വമയി വാർത്ത സ്ഥിരീകരിച്ച് കസ്റ്റഡി അപേക്ഷ പുറത്ത്

ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ! പ്രഭാമണ്ഡലം ഉൾപ്പെടെ അടിച്ചുമാറ്റി ! സ്വർണ്ണം വേർതിരിച്ചെടുത്തത് സ്മാർട്ട് ക്രിയേഷൻസ് !…

5 minutes ago

പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വർണം കവർന്നുവെന്ന് എസ്ഐടി !ശബരിമലയിൽ നടന്നത് തീവെട്ടിക്കൊള്ള !

കൊച്ചി: ദ്വാരപാളികളിലെയും കട്ടിളപ്പാളികളിലെയും കൂടാതെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വര്‍ണവും…

33 minutes ago

പ്രവാസലോകത്തിന്റെ മഹാസംഗമം !!! വേൾഡ് മലയാളി ഫെഡറേഷൻ അഞ്ചാമത് ഗ്ലോബൽ കൺവെൻഷൻ പ്രഖ്യാപനം നാളെ

ലോകമെമ്പാടുമുള്ള മലയാളികളുടെ ക്ഷേമത്തിനും സാംസ്കാരിക ഐക്യത്തിനുമായി നിലകൊള്ളുന്ന പ്രമുഖ ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) തങ്ങളുടെ അഞ്ചാമത്…

42 minutes ago

കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ബിജെപിയിലേക്ക് ? പ്രധാനമന്ത്രിയുമായി ചർച്ച നടത്തി |BENGAL ELECTION

അമിത് ഷാ മൂന്നുദിവസമായി ബംഗാളിൽ ! ഇത്തവണ ഭരണം പിടിക്കുക മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ! പശ്ചിമബംഗാളിൽ ചടുല നീക്കവുമായി…

47 minutes ago

അമ്പേ പരാജയപ്പെടുന്ന സിസ്റ്റം !! ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവം ! ആശുപത്രിക്കും ആരോഗ്യ വകുപ്പിനുമെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ

ആലപ്പുഴ : ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവത്തില്‍ ആശുപത്രിക്കും ആരോഗ്യ വകുപ്പിനുമെതിരെ ഗുരുതര ആരോപണവുമായി…

48 minutes ago

സ്വിറ്റ്‌സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ വൻ സ്ഫോടനം : 40 മരണം; നിരവധി പേർക്ക് പരിക്ക്; പിന്നിൽ ഇസ്‌ലാമിക തീവ്രവാദികളെന്ന് സംശയം

ക്രാൻസ്-മോണ്ടാന : സ്വിറ്റ്സർലൻഡിലെ ആഡംബര സ്കീ റിസോർട്ട് പട്ടണമായ ക്രാൻസ്-മോണ്ടാനയിൽ പുതുവത്സരാഘോഷങ്ങൾക്കിടെയുണ്ടായ സ്ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്…

1 hour ago