Tuesday, March 19, 2024
spot_img

വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന ക്ഷേത്രം: ദർശനം തേടിയെത്തുന്നത് ആയിരകണക്കിന് വിശ്വാസികൾ, നേപ്പാളില്‍ നിന്നുള്ള പ്രതിഷ്ഠ: അറിയാം നാഗ്ചന്ദ്രേശ്വരര്‍ ക്ഷേത്രത്തെ കുറിച്ച്

നാഗ പഞ്ചമി ദിനനത്തില്‍ മാത്രം തുറക്കുന്ന നാഗ്ചന്ദ്രേശ്വരര്‍ ക്ഷേത്രത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഉജ്ജയ്നില്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന നാഗ്ചന്ദ്രേശ്വരര്‍ ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

വര്‍ഷത്തില്‍ ബാക്കിയെല്ലാ ദിവസങ്ങളിലും അടഞ്ഞു കിടക്കുന്ന നാഗ്ചന്ദ്രേശ്വരര്‍ ക്ഷേത്രം മധ്യപ്രദേശിലെ വിശുദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ്. നാഗരാജാവായ തക്ഷന്‍വസിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം എ‍ഡി 1050 ല്‍ പരമര്‍ രാജ ഭോജ് ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതത്രെ. . മഹാനിര്‍വാണി അഖാരയിലെ സന്യാസിമാരാണ് നാഗചന്ദ്രേശ്വര്‍ ക്ഷേത്രത്തിന്റെ പൂജയും ക്രമീകരണവും നോക്കിനടത്തുന്നവര്‍. ലോകപ്രശസ്തമായ മഹാകാല്‍ ക്ഷേത്രത്തിന്റെ മൂന്നാം നിലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

നാഗരാജിന്റെ മേല്‍ ഇരിക്കുന്ന ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഫണമുയര്‍ത്തിയ നാഗം കാവല്‍ നില്‍ക്കുന്ന പോലെയാണ് ഇതിന്റെ രൂപമുള്ളത്. മഹാവിഷ്ണുവിന് പകരം പത്ത് വീതിയേറിയ തലകളുള്ള സര്‍പ്പത്തിന്റെ സിംഹാസനത്തില്‍ മഹാദേവന്‍ ഇരിക്കുന്നത് ഈ ക്ഷേത്രത്തില്‍ മാത്രമാണ്. വളരെ അപൂര്‍മായ ഈ പ്രതിഷ്ഠാ വിഗ്രഹം നേപ്പാളില്‍ നിന്നും ഇവിടെയെത്തിയതാണെന്നാണ് കരുതുന്നത് . ഉജ്ജൈനിയിലല്ലാതെ ലോകത്ത് മറ്റൊരിടത്തും ഇത്തരമൊരു പ്രതിമയില്ല. മഹാവിഷ്ണുവിന് പകരം ശിവന്‍ സര്‍പ്പശയ്യയില്‍ ഇരിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രമാണിത്.

ഇവിടുത്തെ തന്നെ മറ്റൊരു വിഗ്രഹത്തില്‍ ശിവനും പാര്‍വ്വതി ദേവിയും ഗണേശനും നാഗത്തിന്റെ ദേഹത്ത് ഇരിക്കുന്ന രൂപത്തിലുള്ള ഒരു വിഗ്രഹമുണ്ട്. നാഗം ശിവന്റെ കഴുത്തിയും കൈകളിലും ചുറ്റിയിരുക്കുന്നു. ചുറ്റിയിരിക്കുന്നു. ഈ ക്ഷേത്ര ദര്‍ശനം കഴിഞ്ഞാല്‍ ഒരു വ്യക്തി സര്‍പ്പദോഷങ്ങളില്‍ നിന്നും മുക്തനാകുന്നു എന്നാണ് വിശ്വാസം.

ഒരേയൊരു ദിവസം മാത്രം തുറക്കുന്ന ക്ഷേത്രമായതിനാല്‍ വിശ്വാസികള്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയാണ്. കൊറേണയ്ക്കു മുന്‍പുള്ള സമയങ്ങളില്‍ നാഗപഞ്ചമി ദിനത്തില്‍ ക്ഷേത്രം തുറക്കുമ്പോള്‍ രണ്ടു ലക്ഷത്തിലധികം വിശ്വാസികള്‍ ദര്‍ശനത്തിനായി ഇവിടെ എത്തും.

 

Related Articles

Latest Articles