Sunday, June 16, 2024
spot_img

പ്രതിഷേധത്തിലുറച്ച് ഹൈന്ദവ വിശ്വാസികൾ; ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന ഇടത് ജിഹാദി കൂട്ട് കെട്ടിനെതിരെ നാമജപ യാത്ര; ആഗസ്റ്റ് 17 ന് വൈകീട്ട് 4:30ന് പാളയം മുതൽ പഴവങ്ങാടി വരെ

തിരുവനന്തപുരം: ഹിന്ദു വിശ്വാസ പ്രമാണങ്ങളെ അധിക്ഷേപിക്കുന്ന ഇടത് ജിഹാദി കൂട്ട് കെട്ടിനെതിരെ വിശ്വാസി സമൂഹത്തിന്റെ നാമജപയാത്ര. ആഗസ്റ്റ് 17 ന് വ്യാഴാഴ്ച വൈകീട്ട് 4:30ന് പാളയം മുതൽ പഴവങ്ങാടി വരെയാണ് നാമജപയാത്ര. പഴവങ്ങാടി ശ്രീ ഗണപതി ക്ഷേത്രത്തിലാണ് യാത്ര സമാപിക്കുക. ഗണപതി ‘മിത്ത്’ ആണെന്ന സ്പീക്കറുടെ പരാമർശത്തിൽ പ്രതികരിച്ചാണ് ഇത്തരത്തിൽ ഒരു പ്രതിഷേധ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധ വിശ്വാസങ്ങൾ പുരോ​ഗമനത്തെ പിന്നോട്ട് നയിക്കുമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളുമാണെന്നാണ് സ്പീക്കറുടെ പരാമർശം.

സ്പീക്കർക്ക് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവരാണ് സ്പീക്കർക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇത് ഒന്നടങ്കമുള്ള വിശ്വാസി സമൂഹത്തിനേറ്റ പോറൽ ആണെന്ന് പ്രഖ്യാപിച്ച് നിരവധി സംഘടനകളാണ് രംഗത്തെത്തിയത്. എൻ എസ് എസിന്റെ നേതൃത്വത്തിൽ നാമജപ യാത്ര സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഗതാഗതം തടസ്സപ്പടുത്തിയെന്ന് ആരോപിച്ച് കന്റോൺമെന്റ് പോലീസ് കേസെടുത്തിരുന്നു. എന്നാൽ അതേസമയം എം വി ഗോവിന്ദൻ പ്രസ്താവന തിരുത്തുകയായിരുന്നു. ഗണപതി മിത്ത് ആണെന്ന് താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

Related Articles

Latest Articles