Friday, May 24, 2024
spot_img

രാത്രി കാമുകിയുമൊത്ത് വീടിന്‍റെ ടെറസിലിരുന്ന് പിസ്സ കഴിക്കാനെത്തി; പിതാവിനെ കണ്ടു പേടിച്ചു!മൂന്നാം നിലയില്‍ നിന്ന് വീണ് 20 കാരന് ദാരുണാന്ത്യം

ഹൈദരാബാദ്: രാത്രി കാമുകിയുമൊത്ത് പിസ്സ കഴിക്കാനായി വീട്ടിലെത്തിയ 20 കാരൻ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചു. ഹൈദരാബാദില്‍ ബേക്കറി ജീവനക്കാരനായ മുഹമ്മദ് ഷുഹൈബ് എന്ന യുവാവാണ് മരിച്ചത്. കാമുകിക്കായി വാങ്ങിയ പിസ്സ കാമുകിയുടെ വീടിന്‍റെ ടെറസിലിരുന്ന് ഒരുമിച്ച് കഴിക്കാനൊരുങ്ങുമ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് അവിടേക്കു വരുന്നതു കണ്ടു. തുടർന്ന് ഒളിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ യുവാവ് ടെറസിൽ നിന്ന് വീഴുകയായിരുന്നു.

ഞായറാഴ്ച രാത്രിയാണ് അപകടം. മൂന്ന് നില കെട്ടിടത്തിന്‍റെ ടെറസിൽ നിന്ന് കേബിളുകളില്‍ തൂങ്ങി താഴെയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് നിലത്ത് വീഴുകയായിരുന്നു. വീഴ്ചയില്‍ ഷുഹൈബിന്റെ കഴുത്തൊടിഞ്ഞു. അപകട വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചതിന് പിന്നാലെ മുഹമ്മദ് ഷുഹൈബിന്‍റെ ബന്ധുക്കളെത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. സംഭവത്തില്‍ ഷുഹൈബിന്റെ പിതാവ് ഷൗക്കത്ത് അലി പോലീസിൽ പരാതി നൽകി.

Related Articles

Latest Articles