Thursday, May 16, 2024
spot_img

സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് ബിജെപി പിന്‍മാറി; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ നാനാ പട്ടോലെ സ്പീക്കര്‍

മുംബൈ: മഹാരാഷ്ട്ര നിയമസഭ സ്പീക്കറായി കോണ്‍ഗ്രസിന്റെ നാനാ പട്ടോലെയെ തിരഞ്ഞെടുത്തു. സ്പീക്കര്‍ തിരഞ്ഞെടുപ്പിനുള്ള പത്രിക ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കിസാന്‍ കതോരി പിന്‍വലിച്ചതോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാനാ പട്ടോലെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. വിദര്‍ഭ മേഖലയിലെ സകോലിയില്‍ നിന്നുള്ള എംഎല്‍എയാണ് പട്ടോലെ.

12 മണിയോടെ സ്പീക്കര്‍ തിരഞ്ഞെടുപ്പെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥി പിന്മാറുകയായിരുന്നു. സ്പീക്കറെ തെരഞ്ഞെടുത്തതോടെ ഇനി മന്ത്രിസ്ഥാനങ്ങളുടെ വിഭജനം അടക്കമുള്ള കാര്യങ്ങളിലാണ് മഹാവികസന്‍ അഖാഡി ചര്‍ച്ചയാരംഭിക്കുക. ഇന്നലെ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യമായ മഹാ വികാസ് അഖാഡി വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചിരുന്നു. പതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

Related Articles

Latest Articles