NARCOTICS
പാലക്കാട്: അന്യസംസ്ഥാന തൊഴിലാളികളെ ഒഡീഷയില്‍ നിന്നും കൊണ്ടുവന്ന ബസിൽ നിന്നും കഞ്ചാവ് പിടികൂടി. എക്‌സൈസ് സംഘം വാളയാറിൽ നടത്തിയ വാഹന പരിശോധനയിലാണ് ബസില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 82 കിലോ കഞ്ചാവ് കണ്ടെത്തിയത്.
KL 44 C 801 നമ്പർ പ്രജാപതി എന്ന് പേരുള്ള ബസില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത് . പറളി എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ആര്‍. അജിത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് അസി. എക്സൈസ് കമ്മീഷണര്‍ എം.രാകേഷിന്റെ നേതൃത്വത്തില്‍ വാളയാര്‍ എക്സൈസ് ചെക്ക്പോസ്റ്റ് പാര്‍ട്ടിയും പാലക്കാട് എക്സൈസ് സ്പെഷ്യന്‍ സ്ക്വാഡ്, പറളി എക്സൈസ് റേഞ്ച്, തൃത്താല റേഞ്ച് സംയുക്തമായാണ് പരിശോധന നടത്തിയത്.
കേസില്‍ ഡ്രൈവര്‍മാരായ എറണാകുളം ആലുവ സ്വദേശി ബിനീഷ്, കൊടുങ്ങല്ലൂര്‍ സ്വദേശി പ്രതീഷ്, ഒഡീഷ സ്വദേശികളായ രാജേഷ് ദിഗാല്‍, മൗമില ദിഗാല്‍, സുജിത്ത്കുമാര്‍ എന്നിവരെ പിടികൂടി. പെരുമ്പാവൂരിലെ മൊത്ത വില്‍പ്പനക്കാര്‍ക്ക് നല്‍കാനാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചതെന്നാണ് പ്രതികൾ മൊഴിനൽകിയത്.
വാഹന പരിശോധനയില്‍ അസി. എക്സൈസ് കമ്മീഷണര്‍ എം.രാകേഷ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ.ആര്‍. അജിത്ത് , സിജോ വര്‍ഗീസ്, നൗഫല്‍ എന്‍, പ്രിവന്റീവ് ഓഫിസര്‍മ്മാരായ ജയപ്രകാശന്‍ എ, സനില്‍ പി.എന്‍ , ജിഷു ജോസഫ് , ജയരാജന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മ്മരായ അഭിലാഷ്.കെ, പ്രത്യൂഷ് ആര്‍, പ്രമോദ് എം, സ്റ്റാലിന്‍ സ്റ്റിഫന്‍, രജിത്ത്, അരവിന്ദാക്ഷന്‍, ജ്ഞാനകുമാര്‍, സുഭാഷ്, അനൂപ്, ബിജു, വിനു, പ്രസാദ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ലിസി, ഡ്രൈവര്‍ കണ്ണദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…