Saturday, October 10, 2026

കോഴിക്കോട്- മലപ്പുറം അതിര്‍ത്തി കരിങ്കല്ല് കൊണ്ട് അടച്ച് പൊലീസ്

മലപ്പുറം: ലോക്ക്ഡൗണ്‍ ലംഘിച്ച് നാട്ടുകാര്‍ സൈ്വരവിഹാരം നടത്തുന്നത് പതിവായതിനാല്‍ കോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തികളിലുള്ള റോഡുകള്‍ പോലീസ് കരിങ്കല്ല് ഉപയോഗിച്ച് അടച്ചു. കോഴിക്കോട് നിന്നും അരീക്കോട്ടേക്ക് പോകാന്‍ കഴിയുന്ന പ്രധാന പാതയടക്കമുള്ള എട്ടോളം പാതകളാണ് റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം മുക്കം പൊലീസ് അടച്ചത്.

ഇട റോഡുകളടക്കം പൊലീസ് അടച്ചതായാണ് വിവരം. എന്നാല്‍ ഔദ്യോഗിക പാസുകള്‍ ഉള്ളവര്‍ക്ക് ഇരഞ്ഞിമാവ് ചെക്ക്പോസ്റ്റ് വഴി യാത്രചെയ്യാന്‍ അനുവാദമുണ്ടാകും. കൂടുതല്‍ ആളുകള്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ചിരുന്നത് ഈ റോഡുകള്‍ വഴിയാണെന്നും അതിനാലാണ് നടപടിയെന്നുമാണ് സൂചന.

അതേസമയം രാമനാട്ടുകര വഴിയുള്ള പ്രധാന പാതകളെല്ലാം നിലവില്‍ ഗതാഗത യോഗ്യമാണ്. നേരത്തെ കൊവിഡ് രോഗബാധ വ്യാപകമായ സാഹചര്യത്തില്‍ കേരള- കര്‍ണ്ണാടക അതിര്‍ത്തിയിലെ റോഡുകള്‍ അടച്ചത് വന്‍ വിവാദമായിരുന്നു.

Related Articles

Latest Articles