Friday, May 3, 2024
spot_img

‘ലോകത്തിന്‌ വളരെയധികം പ്രചോദനം നൽകിയ നേതാവാണ് നരേന്ദ്ര മോദി’; ഭാരത പ്രധാനമന്ത്രിയെ വാനോളം പ്രശംസിച്ച് ഡാനിഷ് പ്രധാനമന്ത്രി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സൺ. നരേന്ദ്ര മോദി ലോകത്തിന് തന്നെ പ്രചോദനമായി മാറിയിരിക്കുകയാണെന്ന് ഫ്രെഡറിക്‌സൺ പറഞ്ഞു.

മൂന്നു ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ദില്ലിയിലെത്തിയ ഡാനിഷ് പ്രധാനമന്ത്രിയെ രാജ്ഭവനിൽ നേരിട്ടെത്തിയാണ് നരേന്ദ്ര മോദി സ്വീകരിച്ചത്.

‘പത്ത് ലക്ഷം വീടുകളിലേക്ക് ശുദ്ധജലവും പുനർനിർമ്മിക്കാവുന്ന ഊർജ്ജവും വിതരണം ചെയ്യുമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതിലൂടെ ലോക നേതാക്കൾക്ക് നരേന്ദ്ര മോദി പ്രചോദനമായിരിക്കുകയാണ് എന്നും ഡെൻമാർക്ക് സന്ദർശനത്തിനായി തന്റെ ക്ഷണം സ്വീകരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഫ്രെഡറിക്‌സൺ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി യോഗം ചേർന്നതിന് പിന്നാലെയാണ് ഡാനിഷ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയുമായി മികച്ച ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുവെന്നും അടുത്ത പങ്കാളിയാണെന്നും ഫ്രെഡറിക്‌സൺ നേരത്തെ പറഞ്ഞിരുന്നു. മഹാത്മാഗാന്ധിയ്‌ക്ക് ആദരാജ്ഞലി അർപ്പിച്ച ശേഷമാണ് ഫ്രെഡ്രിക്‌സൻ ചർച്ചകളിലേക്ക് കടന്നത്.

അതേസമയം കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിൽ നടത്തി ചർച്ചയിൽ ‘ഗ്രീൻ സ്ട്രാറ്റെർജിക് പാർട്ട്‌നർഷിപ്പ്’ ഒപ്പുവെച്ചിരുന്നു.

ഹരിത വളർച്ചയും പരിവർത്തനവും എങ്ങനെ ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകും എന്നതിന്റെ മികച്ച ഉദാഹരണമാണ് ഇന്ത്യയും ഡെൻമാർക്കും തമ്മിലുള്ള ബന്ധം.

ഇത് ഇരു രാജ്യങ്ങളുടേയും പരിസ്ഥിതിയോടുള്ള ബഹുമാനത്തിന്റെ അടയാളം കൂടിയാണ് എന്നും ഇത് സംബന്ധിച്ച് കാര്യങ്ങൾ ഇന്ന് അവലോകനം ചെയ്തതായും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

മാത്രമല്ല ഇന്ന് നടന്ന ചർച്ചയിൽ നാല് പ്രധാന കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.

Related Articles

Latest Articles