Sunday, June 16, 2024
spot_img

കാശി അതിന്റെ ഭൂതകാലചൈതന്യം വീണ്ടെടുത്തു; ഇവിടെയുള്ളത് ശിവഭഗവാൻ്റെ സർക്കാർ: കാശി ധാം ഇടനാഴി ഉദ്ഘാടനം ചെയ്ത് മോദി

കാശി: ഗംഗയിലെ ലളിതാഘട്ടിനെ കാശി വിശ്വനാഥ് ക്ഷേത്രപരിസരത്തുള്ള മന്ദിർ ചൗക്കുമായി ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘടനം ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം പങ്കെടുത്ത ചടങ്ങിലാണ് ഇടനാഴിയുടെ ഉദ്ഘാടനം മോദി നിർവഹിച്ചത്.

കാശി അതിൻ്റെ ഭൂതകാലചൈതന്യം വീണ്ടെടുത്തുവെന്ന് പറഞ്ഞ മോദി പ്രതിപക്ഷത്തിനെതിരേയും രൂക്ഷവിമർശനം ഉന്നയിച്ചു. “ഇവിടെ വന്നാൽ നിങ്ങൾ വിശ്വാസം മാത്രമല്ല കാണുക, നിങ്ങളുടെ ഭൂതകാലത്തിന്റെ മഹത്വം നിങ്ങൾക്ക് ഇവിടെ അനുഭവപ്പെടും. പൗരാണികതയും പുതുമയും എങ്ങനെ ഒന്നിക്കുന്നു എന്ന് ഇവിടെ കാണാം. പുരാതന കാലത്തെ പ്രചോദനങ്ങൾ എങ്ങനെ ഭാവിയിലേക്ക് ദിശാബോധം നൽകുന്നു എന്ന് കാശി വിശ്വനാഥ് ധാം സമുച്ചയത്തിൽ നേരിട്ട് കാണാം,” പ്രധാനമന്ത്രി പറഞ്ഞു.

‘ഹർ ഹർ മഹാദേവ്’ എന്നു ഉദ്ധരിച്ചാണ് പ്രധാനമന്ത്രി ഉദ്ഘാടനം പ്രസംഗം ആരംഭിച്ചത്. ഉദ്ഘാടനത്തിന് മുൻപ് ക്ഷേത്രത്തിലെ പൂജാ ചടങ്ങിൽ പങ്കെടുത്ത മോദി, പിന്നീട് പദ്ധതി നിർമാണത്തിൽ ഏർപ്പെട്ട തൊഴിലാളികൾക്കുമേൽ പുഷ്പവൃഷ്ടി നടത്തി. ചടങ്ങുകൾക്ക് മുന്നോടിയായി ഗംഗയിൽ മുങ്ങി പൂജ നടത്താനും പ്രധാമന്ത്രി സമയം കണ്ടെത്തി. കാശി വിശ്വനാഥ ക്ഷേത്രത്തിലും മോദി ദർശനം നടത്തി. തുടർന്ന് ഗംഗയിൽ ഇറങ്ങി സ്നാനം നടത്തുകയും പൂജ ചെയ്യുകയും ചെയ്തു.

https://twitter.com/iakshaysinghel/status/1470347820238467073

‘ഭഗവാൻ ശിവന്റെ സർക്കാരാണ് ഇവിടെയുള്ളത്. വാരാണസി വാരാണസിയാവുകയാണ്. ഓരോ കാലത്തെയും ആക്രമണങ്ങളെയും കാശിയിലെ ജനങ്ങൾ നേരിട്ടു. കാശിയെ ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ കാലം കഴിഞ്ഞു. കാശിയുടെ ചരിത്രം ഇല്ലാതാക്കാൻ ഔ​റം​ഗസേബ് ശ്രമിച്ചു. എന്നാൽ കാശിയെ ഇല്ലാതാക്കാൻ ഇനിയാർക്കും സാധിക്കില്ല. വാരാണസി വാരാണസിയാവുകയാണ്, കാശി പഴയ ചൈതന്യം വീണ്ടെടുക്കുകയാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു

2019 മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇടനാഴിയുടെ തറക്കല്ലിട്ടത്. ആയിരം കോടി മുടക്കി 5.5 ലക്ഷം ചതുരശ്ര അടി സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. അതിന്റെ ആദ്യ ഘട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. ഗംഗയിൽ സ്നാനം ചെയ്യാനും പുണ്യനദിയിലെ ജലം ക്ഷേത്രത്തിൽ സമർപ്പിക്കാനും തിരക്കേറിയ തെരുവുകളിലൂടെ തിങ്ങിഞെരുങ്ങി പോകേണ്ടിയിരുന്ന തീർഥാടകർക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന പാത സൃഷ്ടിക്കുന്നതിനാണ് ഇടനാഴി പദ്ധതി വിഭാവനം ചെയ്തത്.

Related Articles

Latest Articles