Wednesday, January 7, 2026

കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള പരിശീലനം തുടങ്ങി: പോരാട്ടത്തിന്റെ അടുത്ത ഘട്ടമമെന്ന് പ്രധാനമന്ത്രി

ദില്ലി : കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള ഹ്രസ്വകാല പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 26 സംസ്ഥാനങ്ങളിലെ 111 കേന്ദ്രങ്ങളിലാണ് പരിശീലനം നടക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. കൊറോണക്ക് എതിരായ രാജ്യത്തിന്റെ പോരാട്ടത്തിന്റെ അടുത്ത ഘട്ടമാണിതെന്ന്

പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് ഇപ്പോഴും സജീവമാണെന്നും ജനിതകമാറ്റത്തിനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വെല്ലുവിളികളെ നേരിടാന്‍ നമ്മള്‍ തയ്യാറായിരിക്കണമെന്നും പരിശീലന പരിപാടി ഈ ദിശയിലേക്കുള്ള ചുവടുവെയ്പാണെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

നമ്മുടെ ജനസംഖ്യയുടെ വലിപ്പം കണക്കിലെടുത്ത് ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മലയോരങ്ങളിലും ഗോത്രമേഖലകളിലും കോവിഡ് ബാധ പടരാതിരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണെന്നും
നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles