Sunday, May 19, 2024
spot_img

പൂർത്തീകരിക്കപ്പെടുന്നത് അരുൺ ജെയ്റ്റ്ലിയുടെ ആശയം; യു എ ഇയിൽ റുപേ കാർഡ് പുറത്തിറക്കി നരേന്ദ്ര മോദി

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇയിൽ റുപേ കാർഡ് പുറത്തിറക്കി. ഇന്ത്യൻ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം നടപ്പിലാകുന്ന ആദ്യത്തെ ഗൾഫ് രാജ്യമായി ഇതോടെ യു എ ഇ മാറി.

തുറന്ന ആഭ്യന്തര ബഹുമുഖ പേയ്മെന്റ് സംവിധാനം എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ റുപേ കാർഡ് ആവിഷ്കരിച്ചത്. ഇത് ആഗോള തലത്തിൽ ഉപയുക്തമാക്കുക എന്ന ആശയത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ച വ്യക്തിയായിരുന്നു മുൻ ധനകാര്യ മന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലി.

യു എ ഇയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പുകളെല്ലാം തന്നെ റുപേ കാർഡ് വഴിയുള്ള സാമ്പത്തിക ഇടപാടുകൾ അംഗീകരിക്കുമെന്ന് ഉറപ്പ് നൽകിയതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.

ഇന്ത്യക്കാർ ഏറ്റവുമധികം അധിവസിക്കുന്ന ഗൾഫ് രാജ്യമാണ് യു എ ഇ. ഇവിടെ വർഷാവർഷം ധാരാളം ഇന്ത്യക്കാർ വിനോദ സഞ്ചാരത്തിന് എത്താറുണ്ട്. ഇന്ത്യയുമായി ഏറ്റവും അടുത്ത വ്യാപാരബന്ധം പുലർത്തുന്ന യു എ ഇയിൽ വിശാലമായ ബിസിനസ് സാദ്ധ്യതകളാണുള്ളത്. ഇവിടെ റുപേ കാർഡ് അംഗീകരിക്കപ്പെടുന്നതോടെ യു എ ഇയിലെ ഇന്ത്യക്കാർക്ക് വൻ സാദ്ധ്യതകളാണ് ലഭ്യമാക്കപ്പെടുകയെന്ന് യു എ ഇയിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി പറഞ്ഞു.

Related Articles

Latest Articles