Tuesday, June 18, 2024
spot_img

ഇന്ന് മുതൽ റമദാൻ വ്രതാരംഭം; വിശ്വാസികള്‍ക്ക് വിശുദ്ധ റമദാന്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും യോഗിയും

ദില്ലി: കേരളത്തിൽ ഇന്ന് മുതൽ റമദാൻ വ്രതാരംഭം. ഒരുമാസം നീളുന്ന വ്രതത്തിനാണ് ഇന്ന് തുടക്കമാകുന്നത്. കന്യാകുമാരിയിലും മലപ്പുറം പരപ്പനങ്ങാടിയിലും മാസപ്പിറവി ദ്യശ്യമായ സാഹചര്യത്തിലാണ് ഇന്ന് മുതൽ റമദാൻ വ്രതാരംഭം തുടങ്ങാൻ തീരുമാനമായത്. ഇതിനു പിന്നാലെ വിശ്വാസികള്‍ക്ക് വിശുദ്ധ റമദാന്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘റമദാന്‍ ആശംസകള്‍, ഈ വിശുദ്ധ മാസം പാവങ്ങളെ സേവിക്കാന്‍ ആളുകളെ പ്രചോദിപ്പിക്കട്ടെയെന്നും, അത് നമ്മുടെ സമൂഹത്തില്‍ സമാധാനത്തിന്റെയും ഐക്യത്തിന്റെയും അനുകമ്പയുടെയും ആത്മാവിനെ കൂടുതല്‍ വര്‍ധിപ്പിക്കട്ടെഎന്നും അദ്ദേഹം ശനിയാഴ്ച ട്വിറ്ററില്‍ കുറിച്ചു.

കൂടാതെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുസ്ലിംങ്ങളുടെ വിശുദ്ധ മാസമായ റമദാനില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു, ‘റമദാന്‍ മുബാറക്! ഈ പുണ്യമാസം എല്ലാവര്‍ക്കും നല്ല ആരോഗ്യവും സമാധാനവും സമൃദ്ധിയും നല്‍കട്ടെയെന്ന് അദ്ദേഹം കുറിച്ചു.

Related Articles

Latest Articles