Featured

കാശ്മീരിന് പിന്നാലെ ഭാരതമൊട്ടാകെ ജമാ അത്ത്-ഇ-ഇസ്‌ലാമിയെ അടപടലം പൂട്ടാൻ ഉറച്ച് നരേന്ദ്രമോദി

ഇന്ത്യൻ മഹാരാജ്യത്തിന്റെ അഭിമാനമായ ജമ്മുകാശ്മീരിൽ തീവ്രവാദികൾ വിളയാടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ നരേന്ദ്രമോദി അധികാരത്തിൽ വന്നതിനു ശേഷം ആ തീവ്രവാദികൾക്ക് ഒന്ന് അനങ്ങാൻ പോലും സാധിക്കാതെ ജമ്മുകാശ്മീരിനെ ക്ലീൻ ആക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. ആർട്ടിക്കിൾ 370 എടുത്തു കളയുക എന്ന ചരിത്രമുഹൂർത്തത്തിനു ശേഷം ജമ്മു കാശ്മീരിനെ സമാധാനത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത്. പക്ഷെ അന്നും അതിനെ എതിർക്കാൻ ഇവിടെ ഒരു കൂട്ടരുണ്ടായിരുന്നു. മോദിവിറുദ്ധത പറഞ്ഞു നടക്കുന്ന തീവ്രവാദത്തെ പച്ചയ്ക്ക് സപോർട്ട് ചെയ്യുന്ന ആ കൂട്ടർക്ക് ഇന്ന് ജമ്മുകാശ്മീരിനെ നോക്കി ഒന്ന് നെടുവീർപ്പിടാനേ സാധിക്കുന്നുള്ളൂ എന്നതാണ് സത്യം. തീവ്രവാദത്തിനും തീവ്രവാദികൾക്കും എതിരായ മോദി സർക്കാരിന്റെ ശക്തമായ പ്രവർത്തനങ്ങളിൽ നടുങ്ങി വിറങ്ങലിച്ചു നിൽക്കുന്ന ജിഹാദികൾക്ക് ഉള്ളു നടുങ്ങുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ ജമ്മുകാശ്മീരിൽ നിന്നും പുറത്തുവരുന്നത്.

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തിയ കേസിൽ ജമാ അത്ത് എ ഇസ്ലാമിയുടെ നേതാവിന്റെ വീട്ടിൽ അടക്കം ജമ്മുകാശ്മീരിലെ 45 ഇടങ്ങളിൽ എൻഐഎ പരിശോധന നടത്തുകയാണ്.

കഴിഞ്ഞ മാസം നടന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ അവലോകന യോഗത്തിൽ ജമ്മുകാശ്മീരിൽ ജമാ അത്ത് ഇ ഇസ്ലാമിയുടെ സ്വാധീനം വർദ്ധിച്ചു വരുന്നു എന്നത് ഏറെ ചർച്ചയായിരുന്നു. രാജ്യ വിരുദ്ധ പ്രവർത്തനം നടത്തുന്ന ജമാ അത്ത് ഇ ഇസ്ലാമിയുടെ ജമ്മു കാശ്മീരിലെ വളർച്ച മുളയിലേ നുള്ളിയെറിയാനാണ് കേന്ദ്രത്തിന്റെ നീക്കം. 2019 ൽ ജമ്മു കാശ്മീരിൽ നിരോധിച്ച സംഘടനയാണ് ഇവിടെ കേരളത്തിൽ പോലും ഏറെ ആരാധകരുള്ള ഏറെ പ്രവർത്തകരുള്ള ജമാ അത്ത് ഇ ഇസ്ലാമി.

തീവ്രവാദ സംഘടനയായ സിമി പ്രവർത്തകർ പോലും എൽഡിഎഫിന്റെ തണലിൽ അഭയം പ്രാപിച്ച് മന്ത്രി വരെ ആകുന്ന നിലവിലെ സാഹചര്യം എത്രമാത്രം അപകടകരമാണെന്നതിനെക്കുറിച്ച് കേരളസമൂഹം ഇനിയും ചർച്ച ചെയ്യാൻ തുനിയാത്ത ഒരു വസ്തുതയാണ്. ഇത്തരം മന്ത്രിമാരുടെ ഒത്താശയോടെ ഇവിടെ ഈ കേരളത്തിലും ജമാ അത്ത് ഇ ഇസ്ലാമി പോലുള്ള ഭീകരസംഘടനകൾ വളർന്നു വരുന്നു എന്നതാണ് സത്യം. ശബരിമലയെ തകർക്കാൻ ലക്ഷ്യം വച്ചത് ജമാ അത്ത് ഇ ഇസ്ലാമിയാണെന്നും എൽഡിഎഫ് സർക്കാർ ജമാ അത്ത് ഇ ഇസ്ലാമിക്കു വേണ്ടിയാണ് അതിന് പരിശമിച്ചത് എന്നുമുള്ള ആരോപണങ്ങൾ ഇതിലൂടെ കൂട്ടിവായിക്കുമ്പോൾ കേരളത്തിലും എന്ത് തീവ്രവാദ പ്രവർത്തനവും ചെയ്യാൻ പ്രാപ്യമായുള്ള അപകടരമാം വിധം ജമാ അത്ത് ഇ ഇസ്ലാമി വളർന്നു കഴിഞ്ഞു എന്നു വേണം അനുമാനിക്കാൻ.

അതിനെ തടയിടാൻ ജമ്മു കാശ്മീരിലെപ്പോലെ ഒരു ശക്തമായ ഗവണ്മെന്റ് അല്ല ഭരിക്കുന്നതെന്നും ഈ തീവ്രവാദികൾക്ക് കുടപിടിക്കാനാണ് ഇവിടെയുള്ള ഗവണ്മെന്റ് ശ്രമിക്കുന്നത് എന്നതും കേരളത്തിന്റെ ശാപം തന്നെയാണ്.

ഇത് തിരിച്ചറിഞ്ഞുകൊണ്ടു തന്നെ കാശ്മീരിലെപ്പോലെ ജമാ അത്ത് ഇ ഇസ്ലാമിയെ ഇന്ത്യയിലെമ്പാടും നിരോധിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതിന്റെ ചെറിയൊരു ഭാഗം തന്നെയാണ് കാശ്മീരിൽ ഇപ്പോൾ നടക്കുന്ന എൻഐ എ യുടെ റെയ്ഡ്. തീവ്രവാദികൾക്ക് രക്ഷപ്പെടാൻ യാതൊരു വിധ പഴുതും നൽകില്ല എന്ന ഉറച്ച തീരുമാനത്തോടെ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ ജമാ അത്ത് ഇ ഇസ്ലാമിയെയും പോപ്പുലർ ഫ്രണ്ടിനെയും എസ്ഡിപിഐഎയും നിരോധിക്കുമെന്നും അത്തരം തീവ്രവാദികളെ ഭാരതത്തിൽ നിന്നും തന്നെ തുടച്ചു നീക്കുമെന്നും നമുക്ക് പ്രത്യാശിക്കാം. കാരണം, അതിനുള്ള വജ്രായുദ്ധം കേന്ദ്രസർക്കാർ അണിയറയിൽ ഒരുക്കുന്നു എന്നു തന്നെയാണ് മനസ്സിലാവുന്നതും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

41 mins ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

53 mins ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

57 mins ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

1 hour ago

ജമ്മുകശ്മീരിൽ ഭീകരാക്രമണം ! ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു ;വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…

1 hour ago

കോഴിക്കോട് മെഡ‍ിക്കൽ‌ കോളേജിൽ വീണ്ടും ശസ്ത്രക്രിയപിഴവ്! പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടെന്ന് പരാതി

കോഴിക്കോട്: മെഡ‍ിക്കൽ‌ കോളേജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. വേദന ശക്തമായപ്പോഴാണ്…

2 hours ago