Wednesday, September 23, 2026

സംഗീത-സാംസ്കാരിക ലോകത്തിന് നികത്താനാവാത്ത നഷ്ടം; ജാനകി അമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ദില്ലി : വിടപറഞ്ഞ ഇതിഹാസ പിന്നണി ഗായിക എസ്. ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാനകിയമ്മയുടെ വിയോഗം സംഗീത-സാംസ്കാരിക ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ ഭാഷകളിലുള്ള അവരുടെ ഗാനങ്ങൾ തലമുറകളായി ജനപ്രിയമായിരുന്നുവെന്നും അസാമാന്യ ചാരുതയോടെയും വൈവിധ്യത്തോടെയും അവ എല്ലാ വികാരങ്ങൾക്കും ശബ്ദം നൽകിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. അവരുടെ മധുരഗാനങ്ങൾ വരുംവർഷങ്ങളിലും ആസ്വാദകരെ മനംമയക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

എക്സ് കുറിപ്പ് പൂർണ്ണരൂപം

“പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി അമ്മയുടെ വിയോഗം സംഗീത-സാംസ്കാരിക ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. വിവിധ ഭാഷകളിലുള്ള അവരുടെ ഗാനങ്ങൾ തലമുറകളായി ജനപ്രിയമായിരുന്നു. അവ അസാമാന്യ ചാരുതയോടെയും വൈവിധ്യത്തോടെയും എല്ലാ വികാരങ്ങൾക്കും ശബ്ദം നൽകി. അവരുടെ മധുരഗാനങ്ങൾ വരും വർഷങ്ങളിലും ആസ്വാദകരെ മനംമയക്കുന്നത് തുടരും. ഈ ദുഃഖവേളയിൽ അവരുടെ കുടുംബത്തിനും എണ്ണമറ്റ ആരാധകർക്കും ഒപ്പം മുഴുവൻ സംഗീത ലോകത്തിനും എന്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”- പ്രധാനമന്ത്രി എക്സിൽ കുറിച്ചു

Related Articles

Latest Articles