Monday, December 29, 2025

ഇന്ത്യയുടെ പേര് മാറ്റി ഭാരത് അഥവാ ഹിന്ദുസ്ഥാന്‍ എന്നാക്കണം; പ്രധാനമന്ത്രിയോട് അഭ്യർത്ഥനയുമായി ക്രിക്കറ്റ് താരം ഷമിയുടെ ഭാര്യ

ദില്ലി: ഇന്ത്യയുടെ പേര് മാറ്റി ഭാരത് അഥവാ ഹിന്ദുസ്ഥാന്‍ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടയിലാണ് ഹസീന്‍ ജഹാന്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയത്.

ദേശ് മേര രംഗീല എന്ന പ്രമുഖ ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. “നമ്മുടെ രാജ്യമാണ് നമ്മുടെ അഭിമാനം. ഞാന്‍ ഭാരതത്തെ ഇഷ്ടപ്പെടുന്നു. നമ്മുടെ രാജ്യത്തിന്‍റെ പേര് ഹിന്ദുസ്ഥാന്‍ എന്നോ ഭാരത് എന്നോ മാത്രമായിരിക്കണം. ലോകം മുഴുവന്‍ നമ്മുടെ രാജ്യത്തെ ഹിന്ദുസ്ഥാന്‍ എന്നോ ഭാരത് എന്നോ വിളിക്കുന്ന രീതിയില്‍ ഇന്ത്യയുടെ പേര് മാറ്റണമെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു”- എന്നായിരുന്നു ഹസിന്‍ ജഹാന്റെ പോസ്റ്റ്.

 

Related Articles

Latest Articles