Wednesday, May 15, 2024
spot_img

ചരിത്ര നേട്ടം കൈവരിച്ച് ശാസ്ത്രലോകം: സൂര്യന്റെ നെറുകയില്‍ തൊട്ട് മനുഷ്യ നിര്‍മ്മിത ബഹിരാകാശ പേടകം

വാഷിംഗ്ടണ്‍: ഒരിക്കൽ അസാധ്യമെന്ന് കരുതിയിരുന്നത് സാധ്യമാക്കി ശാസ്ത്രലോകം. ഒരിക്കലും എത്തിപ്പെടില്ലെന്ന് വിശ്വസിച്ചിരുന്ന സൂര്യനെ തൊട്ട് മനുഷ്യ നിര്‍മ്മിത ബഹിരാകാശ പേടകം. നാസ വിക്ഷേപിച്ച പാർക്കർ എന്ന പേടകമാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. മഹത്തരമായ നിമിഷമെന്നാണ് ഇതിനെ നാസ വിശേഷിപ്പിച്ചത്.

സൂര്യന്റേയും കൊറോണയുടേയും ഘടനയും സവിശേഷതയും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ക്കറിനെ വിക്ഷേപിച്ചത്. ഏകദേശം രണ്ട് ദശലക്ഷം ഡിഗ്രി ഫാരൻഹീറ്റാണ് ഇവിടത്തെ ചൂട്. ഇത് മനുഷ്യവംശത്തിനാകെ അഭിമാനകരമായ നേട്ടമാണെന്ന് നാസ അവകാശപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ 28നാണ് പാർക്കർ സൂര്യനിൽ പ്രവേശിച്ചത്. കൊറോണയിലെ വസ്തുക്കളുടെ ചിത്രങ്ങളും കാന്തിക തരംഗങ്ങളും പാർക്കർ രേഖപ്പെടുത്തി. സാങ്കേതിക വിദ്യയുടെ ഏറ്റവും സുപ്രധാന നേട്ടം എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. നിലവില്‍ മണിക്കൂറില്‍ അഞ്ച് ലക്ഷം കിലോമീറ്റര്‍ എന്ന വേഗത്തിലാണ് പേടകം സഞ്ചരിക്കുന്നത്.

പാർക്കർ പേടകത്തിന്റെ ഭൂരിപക്ഷം ഭാഗങ്ങളും താപനിലയെ ചെറുക്കുന്ന കവചം കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്. 1800 ഡിഗ്രി ഫാരൻഹീറ്റ് ചൂട് ഇതിൽ പതിക്കുന്നുണ്ട്. ഇത് ഇപ്പോൾ ചുട്ടുപഴുത്ത് ചുവന്ന് തുടുത്തിരിക്കുകയാണെന്ന് ശാസ്ത്ര ജേണലിൽ വന്ന റിപ്പോർട്ടിൽ പറയുന്നു. കത്തിയമരാതിരിക്കാൻ ഉന്നത ദ്രവണാങ്കമുള്ള ടംഗ്സ്റ്റൺ, നിയോബിയം, മൊളിബ്ഡിനം, സഫയർ തുടങ്ങിയവ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇത് ഒരു വലിയ ദൗത്യത്തിന്റെ ആദ്യ ഘട്ടം മാത്രമാണെന്നും സൂര്യനിലേക്ക് ഇറങ്ങിച്ചെന്ന് പ്രപഞ്ച സത്യം കണ്ടു പിടിക്കാനുള്ള വൻ പദ്ധതികൾ അണിയറയിലാണെന്നും നാസ അവകാശപ്പെടുന്നു.

Related Articles

Latest Articles