Tuesday, May 14, 2024
spot_img

വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹം സഹോദരന്റെ സ്ഥാനത്ത് നിന്ന് നടത്തി ജവാന്മാർ; ചിത്രങ്ങൾ കണ്ട് കൈയടിച്ച് സോഷ്യൽ മീഡിയ

ലക്നൗ: വീരമൃത്യു വരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്ന് നടത്തി സിആർപിഎഫ് (CRPF) ഉദ്യോഗസ്ഥർ. കഴിഞ്ഞ വർഷം നവംബർ അ‌ഞ്ചിന് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാൻ കേണൽ ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ സഹോദരിയുടെ വിവാഹമാണ് സി.ആർ.പി.എഫ് ജവാൻമാർ സഹോദരന്റെ സ്ഥാനത്ത് നിന്ന് ഏറ്റെടുത്ത് നടത്തിയത്.

സിആർപിഎഫ് 110 ബറ്റാലിയനിൽ കോൺസ്റ്റബിൾ ആയിരുന്ന ശൈലേന്ദ്ര പ്രതാപ് സിംഗ്, 2020 ഒക്ടോബർ 5ന് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിലാണ് വീരമൃത്യു വരിച്ചത്. യൂണിഫോം അണിഞ്ഞ് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ജവാന്മാരുടെ ചിത്രം സി.ആര്‍.പി.എഫ്. ട്വീറ്റ് ചെയ്തിട്ടുണ്ട്. മുതിർന്ന സഹോദരന്മാർ എന്ന നിലയിൽ സി.ആർ.പി.എഫ് ജവാന്മാർ ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്തു എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ സി.ആർ.പി.എഫ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വധുവിനെ വിവാഹമണ്ഡലത്തിലേക്ക് ആനയിക്കുന്ന ‘മണ്ഡലാപ്’ എന്ന ചടങ്ങ് നടത്തുന്ന ജവാന്മാരുടെ ചിത്രവും ആ കൂട്ടത്തിലുണ്ടായിരുന്നു. സാധാരണ ഇത് വധുവിന്റെ സഹോദരന്മാരാണ് ചെയ്യാറ്. ചടങ്ങില്‍ സംബന്ധിച്ച് വധുവിനെയും വരനെയും അനുഗ്രഹിച്ച് സമ്മാനങ്ങളും നല്‍കിയാണ് ജവാന്മാർ മടങ്ങിയത്.

Related Articles

Latest Articles