അഫ്‌ഗാനിസ്ഥാനിൽ അറസ്റ്റിലായി ഇന്ത്യയിലേക്ക് നാട് കടത്തപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ വയനാട് കൽപ്പറ്റ സ്വദേശി നാഷിദുൾ ഹംസഫറിനെതിരെ ദേശീയ അന്വേഷണ ഏജൻസി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു.
2016-ൽ സ്ത്രീകളുൾപ്പെടെ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി 14 പേർ കേരളം വിട്ട ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ പതിനാറാം പ്രതിയാണ് നിലവിൽ ഹംസഫർ.
2017 ഒക്ടോബറിലാണ് മസ്‌ക്കറ്റ് വഴി ഹംസഫറും സംഘവും അഫ്‌ഗാനിസ്ഥാനിലെ ഇസ്ലാമിക്സ്റ്റേറ്റ് മേഖലയിലേക്ക് നുഴഞ്ഞു കയറിയത്. എന്നാൽ അഫ്‌ഗാൻ സൈന്യത്തിന്റെ പിടിയിലായ ഇയാളെ ദേശീയ അന്വേഷണ ഏജൻസിയുടെ അഭ്യർത്ഥന പ്രകാരം ഇന്ത്യയിലേക്ക് കഴിഞ്ഞ സെപ്റ്റംബറിൽ നാടുകടത്തി. അഫ്‌ഗാൻ സുരക്ഷാസേനയുടെ സഹായത്തോടെ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയതെന്നും പറയപ്പെടുന്നുണ്ട്.
ഗൂഢാലോചനയ്ക്കും ഇന്ത്യയുടെ സൗഹൃദ രാഷ്ടവുമായി യുദ്ധം ചെയ്തതിനും, ഭീകരസംഘടനയിൽ പ്രവർത്തിച്ചതിനും എതിരെയാണ് നാഷിദുൾ ഹംസഫറിനെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. കേസിലെ മറ്റൊരു പ്രതിയായ യാസ്മിൻ മുഹമ്മദ് സാഹിദിന് ഏഴ് കൊല്ലം കഠിനതടവും പിഴയും വിധിച്ചിരുന്നു. യാസ്മിന്റെ ഭർത്താവ് പാല സ്വദേശി അബ്ദുൾ റാഷിദ് ഇപ്പോഴും ഒളിവിലാണ്.
അറസ്റ്റിലായ നാഷിദുൾ ഹംസഫറിൽ നിന്ന് കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ റിക്രൂട്ട്മെന്റിനെ കുറിച്ചും ഐഎസ് അനുഭാവികളെ കുറിച്ചും വിലപ്പെട്ട വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചതായാണ് റിപ്പോർട്ട്.
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…