India

നാസിക് ടിസിഎസ് ലവ് ജിഹാദ് കേസ് ! ഒളിവിലായിരുന്ന എച്ച്ആർ മാനേജർനിദാ ഖാൻ പിടിയിൽ

ഛത്രപതി സംഭാജിനഗർ : നാസിക് ടിസിഎസ് ലവ് ജിഹാദ്‌ കേസിലെ മുഖ്യപ്രതി നിദ ഖാനെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന നിദയെ ഛത്രപതി സംഭാജിനഗറിലെ നരേഗാവ് ഏരിയയിലുള്ള ഒരു ഫ്ലാറ്റിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘവും ക്രൈംബ്രാഞ്ചും ചേർന്ന് പിടികൂടിയത്. കൈസർ കോളനിയിലെ ഫ്ലാറ്റിൽ മാതാപിതാക്കൾക്കും സഹോദരനുമൊപ്പം കഴിയുകയായിരുന്നു ഇവർ.

നാസിക് ടിസിഎസിലെ എച്ച്.ആർ മാനേജരായിരുന്ന നിദ ഖാനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. ഓഫീസിൽ നടന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് വനിതാ ജീവനക്കാർ പരാതിപ്പെട്ടപ്പോൾ, നടപടിയെടുക്കുന്നതിന് പകരം പരാതിക്കാരെ നിരുത്സാഹപ്പെടുത്തുകയും വിഷയം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയും ചെയ്തു എന്നതാണ് ഇവർക്കെതിരെയുള്ള പ്രധാന കുറ്റം. പീഡനവിവരം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് സ്ത്രീകളെ ഇവർ തടഞ്ഞതായും ആക്ഷേപമുണ്ട്.

വിവാഹ വാഗ്ദാനം നൽകി പ്രണയിക്കുകയും പിന്നീട് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്തു എന്ന പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് ടി.സി.എസിലെ കൂടുതൽ ജീവനക്കാരിലേക്ക് നീങ്ങിയത്. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ നിരവധി സ്ത്രീകൾ ഓഫീസിൽ വച്ച് മോശമായ പെരുമാറ്റത്തിന് ഇരയായതായി വെളിപ്പെടുത്തിയിട്ടുണ്ട്. മുംബൈ നാക്ക, ദേവ്ലാലി ക്യാമ്പ് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

പരാതികൾ അവഗണിക്കാൻ നിദ ഖാനെ പ്രേരിപ്പിച്ച സാഹചര്യം പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കസ്റ്റഡിയിലെടുത്ത പ്രതിയെ ഛത്രപതി സംഭാജിനഗറിലെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് റിമാൻഡ് നടപടികൾ പൂർത്തിയാക്കിയ ശേഷം നാസിക്കിലേക്ക് കൊണ്ടുപോകും. കേസിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോ എന്നും നിർബന്ധിത മതപരിവർത്തനത്തിന് പിന്നിൽ വലിയ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

B4 Admin

Recent Posts

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസില്‍. വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ

തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…

3 hours ago

തലയോട്ടിയ്ക്ക് ക്ഷതം, കാഴ്ചയ്ക്ക് തടസം. ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നു

ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…

4 hours ago

എ.എ.പി നേതാവിനെ കബളിപ്പിച്ച് വ്യാജ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞതായി പരാതി

അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…

4 hours ago

വ്യോമസേനയെ നയിക്കാന്‍ പുതിയ കരുത്ത്. എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ എയര്‍ ചീഫ് മാര്‍ഷ്യല്‍ ആയി നിയമിക്കപ്പെട്ടു

എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…

5 hours ago

അയ്യപ്പഭക്തർക്ക് ആശ്വാസമായി പുതിയ തീരുമാനം: ശബരിമല സന്നിധാനത്ത് ഇനി 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം, സുതാര്യത ഉറപ്പാക്കി ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…

6 hours ago

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ആര്‍. ശ്രീലേഖയുടെ രാജി. യു.ഡി.എഫ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. എല്‍.ഡി.എഫ് – യു.ഡി.എഫ് സഖ്യത്തെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…

10 hours ago