Monday, June 17, 2024
spot_img

ആര്‍ട്സ്-സയന്‍സ് വേർതിരിവുകൾ ഇനിയില്ല: ദേശീയ വിദ്യാഭ്യാസ നയം 2022

ദില്ലി: രാജ്യത്തെ ബിരുദ കോഴ്സുകളില്‍ ആരോഗ്യപരമായ മാറ്റങ്ങളുമായി ദേശീയ വിദ്യാഭ്യാസ നയം. പുതിയ വിദ്യാഭ്യാസ നയ പ്രകാരം ഇനി മുതൽ അണ്ടര്‍ ഗ്രാജുവേഷന്‍ കോഴ്സുകളില്‍ ആര്‍ട്സ് സയന്‍സ് വേർതിരിവ് ഉണ്ടാകില്ല.

വിദ്യാര്‍ത്ഥികളെ എല്ലാ വിഷയത്തിലും നൈപുണ്യമുള്ളവരായി മാറ്റുന്നതിന് ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിലെല്ലാം എല്ലാ വിദ്യാർത്ഥികൾക്കും പരിശീലനം നല്‍കും. വിഷയങ്ങളെല്ലാം ഉള്‍പ്പെടുത്തി 90 ദിവസങ്ങള്‍ വീതമുള്ള 8 സെമസ്റ്ററുകളായി കോഴ്സില്‍ ഉൾപ്പെടുത്തും. സോഷ്യല്‍ സയന്‍സ്, ഗണിതം, ഹ്യൂമാനിറ്റീസ് എന്നീ വിഷയങ്ങൾ ആദ്യ 3 സെമസ്റ്ററുകളില്‍ ഉണ്ടാകും.

ഈ സെമസ്റ്ററുകളിലെ മാര്‍ക്കിന്റെ വിദ്യാർത്ഥികളുടെ ഇഷ്ടത്തിന്റെയും അടിസ്ഥാനത്തിൽ 4,5,6 സെമസ്റ്ററുകളിലെ വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഈ വിഷയങ്ങൾ അഭിരുചിയ്ക്ക് അനുസരിച്ചു തീരുമാനിക്കാം. 7, 8 സെമസ്റ്ററുകളില്‍ സ്പെഷ്യലൈസേഷന്‍ വിഷയങ്ങളാകും ഉണ്ടാകുക.

Related Articles

Latest Articles