Saturday, October 17, 2026

വൈറൽ ആയ, കച്ചാ ബദാം’ ഗായകന്‍ ഭുബന്‍ ബദ്യാകർ ആശുപത്രിയിൽ; അപകടം പുതിയ കാറിൽ പരിശീലനം നടത്തവേ

കൊല്‍ക്കത്ത : വൈറൽ ആയ കച്ചാ ബദാം’ ഗായകന്‍ ഭുബന്‍ ബദ്യാകറിന് അപകടത്തില്‍ പരിക്കേറ്റു. പുതുതായി വാങ്ങിയ കാര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നെഞ്ചിലും തലയിലും പരിക്കേറ്റു. ഉടൻ തന്നെ ഗായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെയായിരുന്നു അപകടം സംഭവിച്ചത്. ബിര്‍ഭും ജില്ലയിലെ ദുബ്രജ്പൂരിലെ അദ്ദേഹത്തിന്റെ വീടിന് സമീപത്തായാണ് സംഭവമുണ്ടായത്. ദുബ്രജ്പൂരില്‍ നിലക്കടല വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.

ബദ്യകര്‍ ജോലിക്കിടയില്‍ പാടിയ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കൊല്‍ക്കത്തയിലെ സോംപ്ലേസ് എല്‍സ് പരിപാടി അവതരിപ്പിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. ലോകമെമ്പാടും ആരാധകരുള്ള ഗായകനാണ് ഇപ്പോള്‍ ഭുബന്‍ ബദ്യാകര്‍.

Related Articles

Latest Articles