ദില്ലി: ദേശീയ പര്യാവരണ യുവ പാർലമെന്റ് നാളെ നടക്കും. പാർലമെന്റ് മന്ദിരത്തിൽ വച്ചാണ് നടക്കുന്നത്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ യുവാക്കളുടെ ആശയങ്ങളും പദ്ധതികളും പങ്കുവെക്കാനുള്ള വേദിയാണ് കേന്ദ്ര പരിസ്ഥിതി ജലശക്തി മന്ത്രാലയം ഒരുക്കുന്നത്.
അതേസമയം രാജ്യം മുഴുവനും പരിസ്ഥിതി രംഗത്ത് നടത്തുന്ന സംരക്ഷണ പ്രവർത്തനങ്ങളിൽ യുവശക്തിയെ പ്രയോജനപ്പെടുത്തുകയാണ് കേന്ദ്ര പരിസ്ഥിതി ജലശക്തി മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രധാന ലക്ഷ്യം.
മാത്രമല്ല രാജ്യത്തെ വിവിധ സർവകലാശാലകളിൽ പരിശീലനം കഴിഞ്ഞ 140 പേരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. കൂടാതെ പര്യാവരണ സംരക്ഷണ ഗതിവിധിയുടെ ദേശീയ വിഭാഗമാണ് പരിപാടിയുടെ സംഘാടകർ.

