മുംബൈ: സ്വാതന്ത്യ്ര ദിനത്തിന് ഉപയോഗിച്ച പതാകകൾ തിരികെ ഏൽപ്പിക്കാൻ നിർദേശിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഉപയോഗിച്ച പതാകകൾ പൂർണ്ണ പ്രതാപത്തോടെ നിർമാർജനം ചെയ്യുന്നതിനാണ് ഇത്തരത്തിൽ യജ്ഞവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഉപയോഗം കഴിഞ്ഞവ കോർപ്പറേഷന്റെ പെട്രോൾ പമ്പിൽ ഏൽപ്പിക്കാനാണ് സമൂഹമാധ്യമങ്ങളിലൂടെ നിർദ്ദേശിച്ചിരിക്കുന്നത്.
യജ്ഞത്തിന് ഐക്യദാർഢ്യവുമായി നിരവധിപേർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയിരുന്നു. ദീർഘവീക്ഷണമുള്ള പ്രവൃത്തിയാണ് മുംബൈ കോർപ്പറേഷൻ ചെയ്തത് എന്നും പ്രശംസനീയമായ പ്രവൃത്തിയാണ് ഇതെന്നുമുള്ള നിരവധി കമന്റുകളാണ് ട്വിറ്ററിൽ ആളുകൾ കുറിച്ചത്. ത്രിവർണ്ണ പതാകയെ ബഹുമാനിക്കുക,മാന്യമായി സംരക്ഷിക്കുക, അതിന് കഴിയുന്നില്ലെങ്കിൽ മാന്യമായി തിരികെ നൽകാനുമാണ് മറാത്തി അഭിനേത്രി പ്രജക്ത മാലി ട്വിറ്ററിൽ അറിയിച്ചു.

