Sunday, September 20, 2026

ദുരാചാരം വളർത്തി സാംസ്കാരിക മൂല്യങ്ങളെ നശിപ്പിക്കുന്ന വാലന്റൈൻസ് ഡേ | ഹിന്ദു ജനജാഗൃതി സമിതി

ഫെബ്രുവരി 14-ന് വാലന്റൈൻസ് ഡേ ആഘോഷിക്കുന്നതെന്തിന്? ഈ ദിവസത്തിനു പിന്നിലുള്ള ചരിത്രം എന്താണ്? ഇങ്ങനെയുള്ള പല ചോദ്യങ്ങളും നമ്മുടെ മനസ്സിൽ വന്നേക്കാം. നിർഭാഗ്യവശാൽ ഈ വിഷയത്തെക്കുറിച്ചുള്ള ഒറ്റ ചോദ്യത്തിനും നമ്മുടെ കൈയ്യിൽ ശരിയായ ഉത്തരം ലഭ്യമല്ല. വ്യത്യസ്ത വെബ്സൈറ്റുകളിൽ വാലന്റൈൻസ് ഡേ-ക്കു പിന്നിലുള്ള ചരിത്രം മിസ്റ്ററി (നിഗൂഢത) ആയാണ് എഴുതിയിരിക്കുന്നത്. വാലന്റൈൻ എന്ന പേരുള്ള ഏത് വ്യക്തിയിൽ നിന്നുമാണ് യഥാർഥത്തിൽ വാലന്റൈൻസ് ഡേ ആഘോഷം ആരംഭിച്ചത് എന്ന കാര്യം യൂറോപ്പിലുള്ളവർക്കും അറിയില്ല. ജനുവരി 1 പുതുവർഷാരംഭമായി ആഘോഷിക്കുന്നതിനു പിന്നിൽ എപ്രകാരമാണോ യാതൊരു സാമൂഹികവും ധാർമികവും കുടുംബപരവും ശാസ്ത്രീയവും ആധ്യാത്മികവുമായ കാരണങ്ങളില്ലാത്തത്, അപ്രകാരം തന്നെ ഫെബ്രുവരി 14 വാലന്റൈൻസ് ഡേ ആയി ആഘോഷിക്കുന്നതിനു പിന്നിലും ഒരു കാരണമില്ല.

മൂന്നാം ശതകത്തിൽ റോമിൽ വാലന്റൈൻ എന്ന പേരുള്ള ഒരു പാതിരി ഉണ്ടായിരുന്നു. ആ സമയത്ത് ക്ലോഡിയസ് രണ്ടാമൻ എന്ന രാജാവായിരുന്നു അവിടെ ഭരിച്ചത്. രാജാവിന്റെ ആജ്ഞയ്ക്കു വില കൽപ്പിക്കാത്തതുകൊണ്ട് വാലന്റൈനിനെ തൂക്കി കൊല്ലാൻ അദ്ദേഹം ആജ്ഞപിച്ചു. വാലന്റൈനിനെ തൂക്കികൊന്ന ദിവസമാണ് ഫെബ്രുവരി 14. വാലന്റൈൻ ഡേ ക്രൈസ്തവ മതവുമായി ബന്ധപ്പെട്ടതാണ്. ഈ ദിവസം ആഘോഷിക്കുന്നതിലൂടെ നമ്മൾ ഒരു ദിവസത്തേക്ക് ബൗദ്ധീകമായി മതംമാറുകയാണ് ചെയ്യുന്നത്. ഫെബ്രുവരി 14-ന് ആഘോഷിക്കുന്ന വാലന്റൈൻസ് ഡേ-യുടെ യാഥാർഥ്യം എന്താണ്, ഈ ദിവസം നമ്മൾ ആഘോഷിക്കേണ്ടതായുണ്ടോ, എന്നീ കാര്യങ്ങൾ ഈ ലേഖനത്തിലൂടെ മനസ്സിലാക്കാം.

ക്രൈസ്തവ മതവുമായി ബന്ധപ്പെട്ട വാലന്റൈൻസ് ഡേ

ഹിന്ദു ധർമത്തിൽ പ്രേമമോ പ്രേമം പ്രകടിപ്പിക്കുന്നതോ നിരോധിച്ചിട്ടില്ല. മാനസിക തലത്തിലുള്ള സ്നേഹത്തേക്കാൾ ആധ്യാത്മിക തലത്തിലുള്ള സ്നേഹത്തെ അതായത് പ്രതിഫലേച്ഛാരഹിതമായി മറ്റുള്ളവരെ സ്നേഹിക്കുന്നതിനെയാണ് ഹിന്ദു ധർമത്തിൽ ശേഷ്ഠ്രമായി കരുതുന്നത്. ഹിന്ദു ധർമത്തിൽ ആഘോഷിക്കുന്ന ഒാരോ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും പിന്നിൽ, (ഉദാ. ശിവരാത്രി, നവരാത്രി, ദീപാവലി മുതലായവ) ആധ്യാത്മികവും ശാസ്ത്രീയവുമായ അടിസ്ഥാനമുണ്ട്. ഈ ദിവസങ്ങളിൽ അതാതു ദേവതയുടെ തത്ത്വം ഭൂമിയിൽ അധികം അളവിൽ പതിക്കുന്നതിനാൽ, അതിന്റെ ഗുണം എല്ലാവർക്കും ഉണ്ടാകുന്നു. ഹിന്ദു ധർമത്തിൽ സത്പുരുഷന്മാരുടെ ജയന്തി ദിവസം അവരുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കുന്നതിനായി ആ ദിവസം ആഘോഷിക്കുന്നു. വാലന്റൈൻസ് ഡേ, ഫ്രെണ്ട്ഷിപ്പ് ഡേ, മദേഴ്സ് ഡേ, ഫാദേഴ്സ് ഡേ എന്നിവ പാശ്ചാത്യരുടെ ദിനങ്ങളാണ്, ഈ ദിവസങ്ങൾക്കു പിന്നിൽ പാശ്ചാത്യ ചിന്താഗതിയാണുള്ളത്. ഈ ദിനങ്ങൾ ആധ്യാത്മികമായ അടിസ്ഥാനമില്ല. അതു കാരണം ഈ ദിനങ്ങൾ ആഘോഷിക്കുന്നതു കൊണ്ട് ആർക്കും ഒരു ഗുണവുമില്ല.

വാലന്റൈൻസ് ഡേ ആഘോഷങ്ങളുടെ യഥാർഥ ഗുണഭോക്താക്കൾ ആര്?

യുവാക്കൾക്കിടയിൽ ഫെബ്രുവരി 7 മുതൽ 14 വരെ റോസ് ഡേ, പ്രപോസൽ ഡേ, ചോക്ലെറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ്സ് ഡേ, വാലന്റൈൻസ് ഡേ എന്നിങ്ങനെ ഓരോ ദിവസവും ക്രമമായി ആഘോഷിക്കുന്നു. ഭാരതത്തിൽ പല കോളേജുകളിലും ഇപ്രകാരമുള്ള ആഘോഷങ്ങൾ നടക്കുന്നു. ഇത് പാശ്ചാത്യരെയും അത്ഭുതപ്പെടുത്തുന്നു കാരണം ഇത്രയും ദിനങ്ങൾ പാശ്ചാത്യർ പോലും ആഘോഷിക്കാറില്ല. വാലന്റൈൻസ് ഡേ-യുടെ പേരിൽ വലിയ തോതിൽ ചോക്ലെറ്റ്, കളിപ്പാട്ടങ്ങൾ, സമ്മാനങ്ങൾ, ഗ്രീറ്റിങ്ങ് കാർഡുകൾ, റോസാപ്പൂവ് എന്നിവ വിൽക്കപ്പെടുന്നു. ഇതിൽ പണം ഉണ്ടാക്കുന്നത് മൾട്ടി നാഷണൽ കന്പനികളാണ്. ആർച്ചീസ് എന്ന സ്ഥാപനത്തിന്റെ ഗ്രീറ്റിങ്ങ് കാർഡുകളുടെ വിൽപ്പന വാലന്റൈൻസ് ഡേ സമയത്ത് വെറും ഭാരതത്തിൽ 10 ഇരട്ടി വർധിക്കുന്നു. ഈ സമയത്ത് ഗ്രീറ്റിങ്ങ് കാർഡ് കന്പനികളുടെ കച്ചവടം നന്നായി നടക്കുന്നു. ഇത്തരം വസ്തുക്കൾ വാങ്ങി നമ്മൾ യഥാർഥത്തിൽ വിദേശ സ്ഥാപനങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ ലാഭം ഉണ്ടാക്കി കൊടുക്കുകയാണ്. ഇതിലൂടെ വാലന്റൈൻസ് ഡേ എങ്ങനെ രാജ്യത്തിന് സാന്പത്തിക നഷ്ടം ഉണ്ടാക്കുന്നു എന്നത് നമ്മുടെ യുവാക്കൾ മനസ്സിലാക്കണം.

യുവ തലമുറയെ വഴി തെറ്റിക്കുന്നതിനുള്ള ഗൂഢാലോചന

ഇന്ന് മിക്ക യുവതി-യുവാക്കളും വാലന്റൈൻസ് ഡേ ആഘോഷിക്കുന്നു. ഒരു സർവ്വേ പ്രകാരം 30 ശതമാനത്തിലധികം യുവാക്കളും ഈ ദിവസം യുവതികളുമായി ശാരീരിക ബന്ധം ഉണ്ടാക്കുവാൻ ശമ്രിക്കുന്നു. ഗർഭനിരോധക മരുന്നു കന്പനികളുടെ അനുഭവപ്രകാരം മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഈ ദിവസം ഗർഭനിരോധക മരുന്നുകളുടെ വിൽപ്പന ഏറെ വർധിക്കുന്നു. ചുരുക്കത്തിൽ അവിവാഹിതർ തമ്മിൽ ശാരീരിക ബന്ധം വയ്ക്കുന്നു. ഭ്രൂണഹത്യയും (abortion) ഈ കാലയളവിൽ വർധിക്കുന്നു. ചുരുക്കത്തിൽ നമ്മുടെ സമൂഹത്തിൽ വന്നു പറ്റിയിട്ടുള്ള ഈ ഡേ സംസ്കാരം ഇന്ന് വളരെ ബീഭത്സ രൂപം എടുത്തിരിക്കുന്നു. ഇന്റർനാഷനൽ ബിസിനസ് ടൈംസ് എന്ന ദിനപത്രമനുസരിച്ച് സുയിസായിഡ് ഹെൽപ്ലൈനിൽ ഏറ്റവും കൂടുതൽ കോളുകൾ വരുന്നത് വാലന്റൈൻസ് ഡേക്കാണ്. വാലന്റൈൻ ദിനത്തിന് താൻ ഇഷ്ടപ്പെടുന്ന വ്യക്തിക്ക് തന്നോട് ഇഷ്ടമില്ല എന്ന് അറിയുന്പോൾ പല ചെറുപ്പക്കാരും മാനസികമായി തകർന്നു പോകുന്നു. ഇതവരെ ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്നു. ഇതെല്ലാം അന്ധരായി പാശ്ചാത്യ സംസ്കാരത്തെ അനുകരിക്കുന്നതിന്റെ ഫലമാണ്.

ഇതിനു നേരെ വിപരീതമായി നമ്മുടെ ഭാരതീയ സംസ്കാരത്തെ ആചരിച്ച് ഇന്ന് പല വിദേശികളും സമാധാനവും ശാന്തിയും അനുഭവിക്കുകയാണ്; എന്നാൽ ഭാരതീയ യുവാക്കൾ മാത്രം പാശ്ചാത്യ ദിനങ്ങളായ വാലന്റൈൻസ് ഡേ ആഘോഷിച്ച് അശാന്തരും ദുരാചാരികളും എയ്ഡ്സ് പോലുള്ള അസുഖങ്ങൾ ബാധിച്ചവരും ആയി മാറുന്നു. നമ്മുടെ ഭാരതത്തിലെ യുവ തലമുറയുടെ വഴി തെറ്റിക്കാനുള്ള ഒരു ഗൂഢാലോചനയാണിത്. സാന്പത്തിക നഷ്ടതോടൊപ്പം ഈ ഡേ ഭാരതീയ സംസ്കാരത്തെയും പൈതൃകത്തെയും നശിപ്പിക്കുകയാണ്.

വാലന്റൈൻസ് ഡേ-ക്ക് പകരം മാതൃ-പിതൃ ദിനം ആഘോഷിക്കുക !

വിവാഹം കഴിയാത്ത പെൺകുട്ടികളെ മാതാവാക്കുന്ന ഈ ദിനത്തെ ബഹിഷ്കരിക്കണം എന്ന് ബി.ബി.സി. ന്യൂസ് പോലും പ്രസ്താവിച്ചിട്ടുണ്ട്. വാലന്റൈൻസ് ഡേ പല രാജ്യങ്ങളിലും ആഘോഷിക്കുന്നു, എന്നാൽ ഭാരതത്തിൽ ഇതിനെ മാതൃ-പിതൃ ദിനമായി പലരും ആഘോഷിക്കുവാൻ തുടങ്ങിയിട്ടുണ്ട്. ഈ പ്രയത്നത്തെ ബി.ബി.സി. പോലും പ്രശംസിച്ചു.

ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സർവ്വേ പ്രകാരം ലോകത്ത്, പ്രത്യേകിച്ചും അമേരിക്കയിൽ വാലന്റൈൻസ് ഡേ അടുക്കുന്പോൾ കോടതിയിൽ വരുന്ന വിവാഹമോചന കേസുകളിൽ 40 ശതമാനം വർധനവ് ഉണ്ടാകുന്നു. ഈ സമയത്ത് വിവാഹിത സ്ത്രീ-പുരുഷന്മാരുടെ വിവാഹേതര ബന്ധങ്ങളാണ് വിവാഹമോചനത്തിന് കാരണമാകുന്നത്. ഭാരതീയർ ഇന്ന് എല്ലാ തുറയിലും പാശ്ചാത്യരെ അന്ധമായി അനുകരിക്കുന്നു. ഇതേ സ്ഥിതി നാളെ ഭാരതത്തിലും വന്നേക്കാം എന്നതിൽ ഒരും സംശയവുമില്ല. ഭാരതീയ പൈതൃകവും സംസ്കാരവും ഈ ഡേ അനാചാരത്തിലൂടെ അധഃപതിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ, ഈ ഡേ അനാചാരത്തെ നാം തടയേണ്ടതാണ്. വാലന്റൈൻസ് ഡേയിലൂടെ വിദേശ സ്ഥാപനങ്ങൾ ഭാരത്തിന്റെ സാന്പത്തിക വ്യവസ്ഥയെ തകർക്കുവാൻ നടത്തുന്ന ശമ്രം ഇല്ലാതാക്കുവാൻ ഇത്തരത്തിലുള്ള ഡേ അനാചാരങ്ങളെ നമ്മൾ മുഴുവനായും ബഹിഷ്കരിക്കേണ്ടതാണ്.

ലോകത്തുള്ള പല രാജ്യങ്ങളും വാലന്റൈൻസ് ഡേ ബഹിഷ്കരിച്ചിരിക്കുന്നു !

ഇന്ന് പല രാജ്യങ്ങളും വാലന്റൈൻസ് ഡേ ബഹിഷ്കരിച്ച് മറ്റു വിവിധ ദിവസങ്ങൾ ആഘോഷിക്കുകയാണ്, ഉദാ. സ്ളോവേനിയയിൽ മാർച്ച് 12 സേന്റ് ഗ്രെഗോരി ഡേ, വേൽസ് രാജ്യത്ത് ജനുവരി 25-ന് ഡോൻവെൻ ഡേ, ബ്രസീലിൽ ജൂൺ 12-ന് എനാമോടഡ് ഡേ ആഘോഷിക്കുന്നു. 1969-ൽ റോമൻ കാത്തോലിക്ക കലണ്ടറിലെ കത്തോലിക്ക സേന്റുകളുടെ പേരിൽ നിന്നും വാലന്റൈൻ എന്ന വ്യക്തിയുടെ പേര് ഒഴിവാക്കി. മലേഷ്യയിലും ഈ ഡേ ആഘോഷം നിർത്തി. ഈ ബീഭത്സമായ ഡേ അനാചാരത്തെ ഇനി നാം ഭാരതീയരും ബഹിഷ്കരിക്കണം, ലോകത്തുള്ള പല രാജ്യങ്ങളും ഈ ദിവസം നിരോധിച്ചിരിക്കുന്പോൾ നാം ഭാരതീയർ ഈ ദിവസം ആഘോഷിക്കേണ്ട ആവശ്യമുണ്ടോ ?

വ്യക്തിയെക്കാളും കുടുംബം, കുടുംബത്തെക്കാളും സമൂഹം, സമൂഹത്തെക്കാളും രാജ്യമാണ് വലിത് എന്നാണ് നമ്മുടെ സംസ്കാരം നമ്മളെ പഠിപ്പിക്കുന്നത്. ഈ വചനങ്ങളെ ഓർത്തുകൊണ്ട് ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർ പോലുള്ള അനേക ദേശഭക്ത യുവാക്കൾ അവരുടെ സർവസ്വവും ത്യജിച്ച് ഭാരതഭൂമിയുടെ സ്വാതന്ത്യ്രത്തിനായി ബലിദാനികളായി. വാലന്റൈൻ എന്ന വ്യക്തിയുടെ പ്രേമത്തിന്റെ സന്ദേശം സ്വീകരിച്ച് അവർ വിവാഹിതരായിരുന്നെങ്കിൽ നമുക്ക് സ്വാതന്ത്യ്രം ലഭിക്കുമായിരുന്നോ ? ഇത് ഒാരോ ഭാരതീയനും ഗൌരവത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു.

ഹിന്ദു ധർമം പഠിക്കൂ ! ധർമാചരണം ചെയ്ത് ആത്മബലം നേടൂ !

വാലന്റൈൻസ് ഡേയും അതുപോലുള്ള മറ്റു ദിനങ്ങളും പാശ്ചാത്യർ തുടങ്ങി വച്ച അനാചാരങ്ങളാണ്. ഹിന്ദു ധർമത്തെ പഠിച്ച് അത് ആചരിക്കുകയാണെങ്കിൽ നമുക്ക് ജനന-മരണ ചക്രത്തിൽ നിന്നും മോചനം ലഭിക്കും. ഇത്തരത്തിലുള്ള ഡേ ആഘോഷിക്കുന്നതിലൂടെ കിട്ടുന്ന ക്ഷണിക സുഖവും എന്നാൽ ദീർഘകാല ദുഖവും ഉപേക്ഷിച്ച് ആത്മീയ ആനന്ദം നൽകുന്ന ഹിന്ദു ധർമത്തിലേക്ക് തിരിയൂ ! ഹിന്ദുക്കളായി ജീവിക്കാൻ പഠിക്കൂ !

A. വാലന്റൈൻസ് ഡേ പോലുള്ള ഡേ ആഘോഷിക്കാതെ ഹിന്ദു ധർമം പഠിച്ച് ധർമാചരണം ചെയ്യൂ. വിവേകാനന്ദ സ്വാമികളെ പോലെ ഹിന്ദു ധർമം പ്രചരിപ്പിക്കുവാനായി ശ്രമിക്കൂ!

B. വാലന്റൈൻസ് ഡേ എന്ന പാശ്ചാത്യ അനാചാരത്തെ ഇല്ലാതാക്കുവാനും ഭാരതീയ സംസ്കാരത്തെയും പൈതൃകത്തെയും സംരക്ഷിക്കുവാനും ഈ ഡേ അനാചാരത്തിനെതിരെ നമ്മൾ ശക്തരായി പ്രതികരിക്കേണ്ടതാണ്, ബോധവൽക്കരണം നടത്തേണ്ടതാണ്.

C. യുവാക്കളേ ! സ്നേഹവും നിഷ്ഠയും എന്താണെന്ന് അറിയണമെങ്കിൽ നമ്മുടെ സ്വാതന്ത്യ്ര സമരസേനാനികൾ, വിപ്ലവകാരികൾ, പരമവീര ചക്രം ലഭിച്ച സൈനികർ, രാജ്യത്തിന്റെ അതിർത്തികളിൽ പോരാടുന്ന നമ്മുടെ ജവാന്മാർ എന്നിവരിൽ നിന്നും നാം പഠിക്കണം !

Related Articles

Latest Articles