Saturday, September 26, 2026

ഡീപ്പ് പിങ്ക് – ഗ്രീന്‍ കോമ്പിനേഷനില്‍ പട്ടുപാവാട ധരിച്ച് എസ്തർ; താരത്തിന്റെ ട്രെഡിഷണല്‍ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

ബാലതാരമായെത്തിയ ജനഹൃദയങ്ങളിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് എസ്തര്‍. എസ്തറിന്റെ ദൃശ്യം സിനിമയിലെ മോഹന്‍ലാലിന്റെ മകളായെത്തിയ കഥാപത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത ഓള്‍ എന്ന ചിത്രത്തിലൂടെ നായികയായും എസ്തര്‍ അരങ്ങേറ്റം നടത്തി. സോഷ്യല്‍ മീഡിയയിലും എസ്തര്‍ സജീവമാണ് . ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ നടി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ പങ്കു വച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഡീപ്പ് പിങ്ക് – ഗ്രീന്‍ കോമ്പിനേഷനില്‍ പട്ടുപാവാട ധരിച്ച്‌ ട്രെഡിഷണല്‍ ലുക്കിലുള്ള ചിത്രങ്ങളാണ് എസ്തര്‍ പങ്കു വച്ചത്. ദി കളര്‍ഫുള്‍ ജാസ്മിന്‍ എന്നാണ് ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. അഫ്ഷീന്‍ ഷാജഹാന്‍ ആണ് എസ്തറിന്റെ വലുക്ക് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ഹിലാല്‍ മന്‍സൂര്‍ ആണ് ഫോട്ടോഗ്രാഫര്‍. ജാക് ആന്‍ഡ് ജില്‍ ആണ് എസ്തറിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

Related Articles

Latest Articles