Saturday, May 18, 2024
spot_img

‘സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്താൻ അനുവദിക്കില്ല‘; കടുത്ത വെല്ലുവിളിയുമായി കർഷക സമരക്കാർ; കനത്ത സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം

ദില്ലി: സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്താൻ അനുവദിക്കില്ലെന്ന കടുത്ത വെല്ലുവിളിയുമായി കർഷക സമരക്കാർ രംഗത്ത്.ഈ വരുന്ന സ്വാതന്ത്ര്യ ദിനത്തില്‍ ഹരിയാനയിൽ ബിജെപി നേതാക്കളെയും മന്ത്രിമാരെയും ദേശീയപതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും അന്നത്തെ ദിവസം സംസ്ഥാനത്ത് വലിയ പ്രക്ഷോഭമുണ്ടാകുമെന്നും സമരക്കാർ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്.

പ്രക്ഷോഭസമരത്തിന്റെ ഭാഗമായി ഹരിയാനയിൽ വ്യാപകമായ റാലികളും ട്രാക്ടര്‍ പരേഡും നടത്താനാണ് സമരക്കാരുടെ തീരുമാനം. സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സമരക്കാർ പറയുന്നു. റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിൽ അരങ്ങേറിയത് പോലെയുള്ള അക്രമങ്ങൾക്ക് സമരക്കാർ തയ്യാറെടുക്കുന്നതായാണ് ലഭിക്കുന്ന വിവരം.

അതേസമയം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനവും സ്വാതന്ത്ര്യ ദിനവും കണക്കിലെടുത്ത് കേന്ദ്രം ദില്ലിയിൽ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ചെങ്കോട്ടയിലും സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഹരിയാനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമരക്കാർ തയ്യാറെടുക്കുന്നത് എന്ന വിവരം പുറത്ത് വരുന്നത്..

Related Articles

Latest Articles