Friday, December 19, 2025

കോടികളുടെ അഴിമതി ഉൾപ്പെടുന്ന നാഷണൽ ഹെറാൾഡ് കേസ് വഴിത്തിരിവിൽ; സോണിയാ ഗാന്ധിക്ക് രണ്ടാംതവണയും ഇഡി നോട്ടീസ്; ജൂൺ 23 ന് ഹാജരാകണം

ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) വീണ്ടും നോട്ടീസ് നല്‍കി. ജൂണ്‍ 23ന് ഹാജരാകാനാണ് നോട്ടീസ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേരത്തെതന്നെ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും കോവിഡ് ബാധിച്ചതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നും സാവകാശം വേണമെന്നും അവര്‍ ആവശ്യപ്പെടുകയായിരുന്നു.

പാര്‍ട്ടിയുടെ മുഖപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോണിയ ബുധനാഴ്ച (ജൂണ്‍ 8ന്) ഹാജരാകണമെന്നാണ് ഇ.ഡി. നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോവിഡ് ബാധിച്ചതിനാല്‍ സോണിയാ ഗാന്ധി ഇ.ഡിയോട് മൂന്നാഴ്ചത്തെ സാവകാശം ചോദിച്ചിരുന്നു. ചോദ്യം ചെയ്യലിന് രാഹുല്‍ ഗാന്ധിക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. രാഹുല്‍ഗാന്ധിയോട് രണ്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും വിദേശത്തായിരുന്ന അദ്ദേഹത്തിന്റെ അഭ്യര്‍ഥന കണക്കിലെടുത്ത് 13-ന് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

നാഷണൽ ഹെറാൾഡ് പത്രത്തിന് കോൺഗ്രസ് പാർട്ടിയുടെ വായ്‌പ്പയും തുടർന്ന് നെഹ്‌റു കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് പത്രത്തിന്റെ സ്വത്ത് വകൈകൾ കൈമാറിയതുമായി ബന്ധപ്പെട്ട കോടികളുടെ അഴിമതിയാണ് പുറത്തുവന്നത്.ബിജെപി നേതാവ് സുബ്രമണ്യം സ്വാമിയുടെ പരാതിയെ തുടർന്നാണ് നടപടി.

Related Articles

Latest Articles